Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതടവറ...

തടവറ സങ്കൽപ്പങ്ങളിൽനിന്നും ജയിലുകൾ മാറുകയാണ്​ ^മന്ത്രി സുനിൽകുമാർ

text_fields
bookmark_border
തടവറ സങ്കൽപ്പങ്ങളിൽനിന്നും ജയിലുകൾ മാറുകയാണ് -മന്ത്രി സുനിൽകുമാർ തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ഫ്രൈഡ് ചിക്കനും സോപ്പുപൊടിയും വിപണിയിലെത്തുന്നു. മാത്രമല്ല, ജയിൽ അന്തേവാസികൾ അവതാരകരും സാങ്കേതിക വിദഗ്ധരുമായുള്ള എഫ്.എം.റേഡിയോയും പ്രക്ഷേപണം തുടങ്ങി. പുറമെ ജയിലങ്കണത്തിൽ കരനെൽ കൃഷിക്കും വിത്തിട്ടു. തിങ്കളാഴ്ച വിയ്യൂർ ജയിലങ്കണത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജയിലറകൾ വെറും തടവ് കേന്ദ്രങ്ങളല്ലെന്നും കാലത്തിനനുസരിച്ച് മാറ്റം ജയിലുകളിലും സംഭവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജയിൽ മുറ്റത്തെ പത്ത് സ​െൻറ് സ്ഥലത്താണ് കരനെൽകൃഷിയൊരുക്കുന്നത്. ഫ്രീഡം മെലഡി റേഡിയോ ആണ് ജയിലിൽ സംപ്രേഷണം തുടങ്ങിയത്. എഫ്.എം. റേഡിയോയിലൂടെ മുഴുവൻ സമയം സംഗീത പരിപാടികളും, വാർത്താധിഷ്്ഠിത വിനോദ വിജ്ഞാന പരിപാടികളും ജയിലിലെ പത്ത് ബ്ലോക്കുകളിലും കേൾക്കാനാവും. ജയിൽ അന്തേവാസികൾ അവതാരകരും സാങ്കേതിക വിദഗ്ധരുമായാണ് റേഡിയോയുടെ പ്രവർത്തനം. ജയിൽ വകുപ്പിന് കീഴിൽ അന്തേവാസികളുടെ തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് റിസോഴ്സ് സ​െൻററും ഐ.ഐ.ബി എജുക്കേഷനും സംയുക്തമായി നടത്തിയ തൊഴിലധിഷ്ഠിത കോഴ്സിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എസ്.ആർ.സി ഡയറക്ടർ ഡോ. എൻ.ബി. സുരേഷ്കുമാർ നിർവഹിച്ചു. ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജയിൽ ഉപദേശക സമിതിയംഗം പി. പ്രദീപ്കുമാർ, മധ്യമേഖല റീജനൽ വെൽഫെയർ ഓഫിസർ ലക്ഷ്മി, കെ.ജെ.എസ്.ഒ.എ മേഖല സെക്രട്ടറി പി.വി. ജോഷി, വെൽഫെയർ ഓഫിസർമാരായ ഒ.ജെ. തോമസ്, സജി സൈമൺ എന്നിവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story