Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊർജഭാവി അപകടത്തിൽ ^...

ഊർജഭാവി അപകടത്തിൽ ^ മന്ത്രി എം.എം. മണി

text_fields
bookmark_border
ഊർജഭാവി അപകടത്തിൽ - മന്ത്രി എം.എം. മണി തൃശൂർ: നിലവിലെ സ്ഥിതി തുടർന്നാൽ സംസ്ഥാനത്തി​െൻറ ഊർജഭാവി അപകടത്തിലാണെന്ന് മന്ത്രി എം.എം. മണി. ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ജലപദ്ധതികളിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്. ബാക്കി കരാർ വഴി വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂർ കോർപറേഷ​െൻറ സോളാർ പ്ലാൻറ് രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ഇനി ചിന്തിച്ചിട്ട് കാര്യമില്ല. മുമ്പ് സൈലൻറ് വാലിയുടെ പേരിൽ ഒച്ചപ്പാടുണ്ടായി. പകരം പൂയ്യംകുട്ടി തരാമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. പേക്ഷ ലഭിച്ചില്ല. എവിടെച്ചെന്ന് തൊട്ടാലും ഒച്ചപ്പാടും ബഹളവും നമ്മുടെ കേരളീയരുടെ പ്രത്യേകതയാണെന്നും മണി വിമർശിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ കരാർ കൈമാറ്റം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ ബീന മുരളി, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, കെ.എസ്.ഇ.ആർ.സി െചയർമാൻ പ്രേമൻ ദിനരാജ്, ടി.എസ്. ജോസ്, ഷീബ ബാബു, ലാലി ജെയിംസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story