Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഗസ്​റ്റ്​ ഒന്നുമുതൽ...

ആഗസ്​റ്റ്​ ഒന്നുമുതൽ പ്രത്യക്ഷ സമരമെന്ന് റേഷൻ വ്യാപാരികൾ

text_fields
bookmark_border
തൃശൂർ: സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ആഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിടുന്നതടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ തൃശൂരിൽ ചേർന്ന ഒാൾ കേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 18ന് കണ്ണൂരിൽ ഇ-പോസ് മെഷീൻ ഉപയോഗിച്ചുള്ള റേഷൻ വിതരണത്തി​െൻറ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നുണ്ട്. ഈ ചടങ്ങിൽ തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും ആനുകൂല്യങ്ങളുടെ പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അതുവരെ കാത്തിരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ അറിയിച്ചു. റേഷൻ വ്യാപാരികൾക്ക് വേതനം അനുവദിക്കുക, റേഷൻ സാധനങ്ങൾ കൃത്യമായ അളവിൽ എത്തിച്ച് വാതിൽപ്പടി വിതരണ പാക്കേജ് പുനഃസ്ഥാപിക്കുക, സൗജന്യ റേഷൻ വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള കമീഷൻ കുടിശ്ശിക ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോണി നെല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. മുഹമ്മദലി, സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ, പി. മോഹനൻപിള്ള തുടങ്ങിയവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story