Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകത്തോലിക്ക കോൺഗ്രസ്...

കത്തോലിക്ക കോൺഗ്രസ് ഇനി രാഷ്​ട്രീയത്തിൽ ഇടപെടും

text_fields
bookmark_border
തൃശൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനം. കർഷക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാത്ത സർക്കാറുകൾക്കെതിരെ കടുത്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ തൃശൂരിൽ സമാപിച്ച ശതാബ്ദി സമ്മേളന പ്രതിനിധി സമ്മേളനം തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾെക്കതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കത്തോലിക്ക സമുദായം സമ്മര്‍ദ ശക്തിയാകണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ സിനഡ് കൈകാര്യം ചെയ്യും. സിനഡ് പറയുന്നതിനപ്പുറത്തേക്ക് അൽമായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് പോകേണ്ടതില്ലെന്ന് ബിഷപ് പറഞ്ഞു. കർഷക അവഗണന തുടർന്നാൽ യഥാർഥ കർഷക പ്രതിനിധികളെ നിയമ നിർമാണ സഭകളിൽ എത്തിക്കാൻ കത്തോലിക്ക കോൺഗ്രസ് മുൻകൈ എടുക്കണം. രാജ്യത്ത് വർഗീയ ഫാഷിസ്റ്റ് ശക്തികൾ ഉ‍യർത്തുന്ന ഏകമത ദേശീയവാദം ഇന്ത്യൻ മതേതരത്വത്തിന് വിഘ്നം സൃഷ്ടിക്കുമെന്നും രാജ്യത്തി​െൻറ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. വിദ്യാഭ്യാസ മേഖലയിൽ ദീർഘവീക്ഷണമില്ലാത്തതും ന്യൂനപക്ഷ വിരുദ്ധവുമായ സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡൻറ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ടി.സി. മാത്യു, മോഹൻ തോമസ്, ഡോ. ജോസ്കുട്ടി ഒഴുകയിൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, പി.ടി. ചാക്കോ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തൊമ്മി പിടിയത്ത്, ജോഷി വടക്കൻ, എലിസബത്ത് മാത്യു എന്നിവർ അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ബിജു കുണ്ടുകുളം, ഡോ. മേരി റജീന, മോഹൻ ഐസക്, ജോർജ് കോയിക്കൽ, ബെന്നി ആൻറണി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story