Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേർപ്പ് സ്വർണക്കവർച്ച: ...

ചേർപ്പ് സ്വർണക്കവർച്ച: പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ കണ്ടെടുത്തു

text_fields
bookmark_border
ചേര്‍പ്പ്: അമ്മാടത്തെ സ്വര്‍ണപണിശാലയില്‍നിന്ന് ആഭരണങ്ങളുമായി പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ പൊലീസിന് നിർണായക സൂചനകൾ ലഭിച്ചു. ആഭരണ നിർമാണ ശാലയിൽനിന്ന് പുറത്തേക്ക് കടക്കാൻ ഉപയോഗിച്ച സ്‌കൂട്ടര്‍ പാടവരമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചേർപ്പിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു വാഹനം ഉപയോഗിച്ചതായി ഇതിൽനിന്ന് മനസ്സിലാക്കാം. പാലയ്ക്കല്‍ പാടത്തെ ബണ്ടിന് സമീപത്തുനിന്നാണ് നാട്ടുകാര്‍ സ്‌കൂട്ടര്‍ കണ്ടെത്തിയത്. ചേര്‍പ്പ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. അമ്മാടം കണ്ണോത്തു സാബുവി​െൻറ 1.200 കി.ഗ്രാം സ്വര്‍ണവുമായി ബംഗാള്‍ ഹുഗ്ലി സ്വദേശികളായ അമീര്‍, അഫ്‌സല്‍ എന്നിവരാണ് മുങ്ങിയത്. റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും അന്വേഷിച്ചെങ്കിലും പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതികളുടെ മെബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഒരു തവണ മൊബൈൽ ഫോൺ ഓൺ ചെയ്ത നിലയിൽ സിഗ്നൽ ലഭിച്ചുവെങ്കിലും അപ്പോൾ തന്നെ ഓഫ് ആവുകയും ചെയ്തു. ഇവർക്ക് വേണ്ടി ബംഗാളിലും അന്വേഷണം നടക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും പാലയ്ക്കലിലെ ടാക്‌സിസ്റ്റാൻഡില്‍ എത്തി കോയമ്പത്തൂര്‍ക്ക് പോകാനായി ശ്രമം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. രണ്ട് ദിവസത്തിനകം ഇവർ കസ്റ്റഡിയിലാവുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story