Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യ പ്രശ്നം, മരം...

മാലിന്യ പ്രശ്നം, മരം മുറി

text_fields
bookmark_border
ചാലക്കുടി: മാര്‍ക്കറ്റിലെ മാലിന്യ വിഷയത്തിലും ആനമല ജങ്ഷനിലെ മരം മുറിക്കല്‍ വിഷയവുമായി സി.പി.ഐക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അധ്യക്ഷയുടേയും, ഉപാധ്യക്ഷേൻറയും, മുന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷേൻറയും കഴിവുകേട് മറച്ച് വെക്കാനാണെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേയും നഗരസഭ കൗണ്‍സിലര്‍മാരുടേയും സംയുക്ത യോഗം വാർത്ത കുറിപ്പിലൂടെ ആരോപിച്ചു. മരം മുറി വിഷയത്തില്‍ സി.പി.ഐ കൗണ്‍സിലര്‍മാരുടെ അനുവാദമുണ്ടെന്നത് ഉപാധ്യക്ഷ​െൻറ നുണപ്രചാരണമാണെന്ന് യോഗം ആരോപിച്ചു. ആനമല ജങ്ഷനിലെ വികസനത്തിന് ഒരു തടസ്സവുമില്ലാതെനിന്ന മരം മുറിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് എ.െഎ.വൈ.എഫ് പരാതി നല്‍കിയിരുന്നു. പരാതിക്കാരെ വിളിച്ച് ആശങ്കയകറ്റിയതിന് ശേഷം മാത്രമേ മരം മുറിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കൂവെന്നും അല്ലാത്തപക്ഷം മരം മുറിക്കാന്‍ പാടില്ലെന്നും ട്രീ കമ്മിറ്റിയില്‍ പങ്കെടുത്ത കൗൺസിലർ ബിജി സദാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ അധ്യക്ഷ ഉഷ പരമേശ്വരന്‍ മിനിറ്റ്സില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് പറഞ്ഞത് അസംബന്ധമാണ്. ഉഷ പരമേശ്വരന്‍ ട്രീ കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല. കമ്മിറ്റിയില്‍ അംഗവുമല്ല. തടസ്സമുള്ള ചില്ലകള്‍ മാത്രം വെട്ടുകയുള്ളൂ എന്ന് മരം മുറിക്കുന്നത് തടയാന്‍ വന്നവരോട് ഉറപ്പ് നല്‍കിയിട്ടും ഇരുട്ടി​െൻറ മറവില്‍ മരം വെട്ടിയത് ചാലക്കുടിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നഗരസഭ ഭരണത്തിനെതിരെ ഉപാധ്യക്ഷൻ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധ്യക്ഷ മൗനം വെടിയണമെന്നും സി.പി.എം നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക്കല്‍ കമ്മിറ്റി അംഗം കെ.ജി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, ലോക്കല്‍ സെക്രട്ടറി സി. മധുസൂദനന്‍, മുനിസിപ്പല്‍ പാര്‍ലമ​െൻററി പാര്‍ട്ടി ലീഡര്‍ ജിജന്‍ മത്തായി, നഗരസഭ മുൻ അധ്യക്ഷ ഉഷ പരമേശ്വരന്‍, ബിജി സദാനന്ദന്‍, ഗീത സാബു, ശശി കെ. കോട്ടായി, ബിന്ദു ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story