Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആവശ്യാധിഷ്​ഠിത വിളകള്‍ ...

'ആവശ്യാധിഷ്​ഠിത വിളകള്‍ മാറി പരീക്ഷിക്കണം'

text_fields
bookmark_border
' വള്ളിവട്ടം: ആവശ്യാധിഷ്ഠിത വിളകള്‍ മാറി പരീക്ഷിക്കാന്‍ കര്‍ഷകര്‍ തയാറാകണമെന്ന് നബാര്‍ഡ് എ.ജി.എം ദീപ എസ്. പിള്ള പറഞ്ഞു. വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘം നടത്തിയ കര്‍ഷക കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ദീപ. ഒരു കര്‍ഷകന്‍ ഒരു സീസണില്‍ കൃഷി ചെയ്തു വിജയിപ്പിച്ച വിളകള്‍ എല്ലാവരും പിന്തുടര്‍ന്ന് ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും ദീപ എസ്. പിള്ള പറഞ്ഞു. സംഘം പ്രസിഡൻറ് എ.ആര്‍. രാമദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ മുഖ്യാതിഥിയായി. കാനറാ ബാങ്ക് മാനേജര്‍ വിജയകുമാര്‍, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ശിവദാസ്, നിമ്മി, സലിം കാട്ടകത്ത്, ഇസ്മാലി, കെ.എസ്. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story