Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൃതശരീരം ദാനം:...

'മൃതശരീരം ദാനം: സമയപരിധിക്കുള്ളിൽ ഏറ്റെടുക്കാൻ സർക്കാർ സംവിധാനം വേണം'

text_fields
bookmark_border
കൊടുങ്ങല്ലൂർ: മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുകൊടുക്കാൻ സമ്മത പത്രം നൽകിയവരുടെ മൃതശരീരം സമയപരിധിക്കുള്ളിൽ ഏറ്റെടുക്കാൻ സർക്കാർ സംവിധാനം വേണമെന്ന് മരണാനന്തര ശരീര-അവയവ ദാതാക്കളുടെയും പ്രവർത്തകരുടെയും സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് എ.ടി. കോവൂർ ട്രസ്റ്റ് സംഘടിപ്പിച്ച സംഗമം ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് മുഖ്യാതിഥിയായി. ധനുവച്ചപുരം സുകുമാരൻ, ഡോ. അരുൺകുമാർ, ഡോ. ഗീതാകുമാരി, സി.എസ്. രവീന്ദ്രൻ, കെ.കെ. കൃഷ്ണാനന്ദബാബു ഫാ. റെജി കണ്ണമ്പുഴ എന്നിവർ സംസാരിച്ചു. നിർധന രോഗികൾക്ക് വൃക്ക ദാനം ചെയ്ത ഇരിങ്ങാലക്കുട സ​െൻറ് ജോസഫ്സ് േകാളജ് പ്രഫ. ഡോ. സി. റൊസാേൻായെ ആദരിച്ചു. എം.എസ്. മോഹനൻ സ്വഗതവും ടി.കെ. ശക്തീധരൻ നന്ദിയും പറഞ്ഞു. ശരീരം ദാനം ചെയ്ത വ്യക്തികളുടെ കുടുംബാംഗങ്ങളെ ഇ.ടി. ടൈസൻ എം.എൽ.എ ആദരിച്ചു. നേത്രവും അവയവവും ദാനം ചെയ്തവരെ പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക ആദരിച്ചു. സി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. നിർധന രോഗികൾക്കുളള ചാരിറ്റി ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി വിതരണം ചെയ്തു. രജിസ്ട്രർ ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഫാദർ റെജു കണ്ണാമ്പുഴ നിർവഹിച്ചു. പുതിയ സമ്മത പത്രങ്ങൾ ടി.കെ. രമേശ്ബാബു സ്വീകരിച്ചു. ജനപ്രതിനിധികളായ ബി.ജി. വിഷ്ണു, കെ. രഘുനാഥ്, ലതാഉണ്ണികൃഷ്ണൻ, സച്ചിദാനന്ദൻ, എ.പി. ജയൻ, എ.പി. ഉദയകുമാർ, എ.ജി. തിലകൻ എന്നിവർ സംസാരിച്ചു. ഗസൽസന്ധ്യയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story