Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറുകള്‍...

കാറുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

text_fields
bookmark_border
ചാവക്കാട്: ബ്ലാങ്ങാട് കാറുകള്‍ കൂട്ടിയിടിച്ച് തകർന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കല്ലുബ്ലാങ്ങാട് ജമാഅത്ത് പള്ളിക്ക് തെക്ക് മാട് റോഡില്‍ തിങ്കളാഴ്ച രാവിലെ 11.30 ഒാടെയാണ് സംഭവം. മറ്റൊരു കാറുമായി കൂട്ടിയിടിച്ചിട്ടും നില്‍ക്കാതിരുന്ന കാര്‍ സമീപത്തെ വീട്ടുമതിലില്‍ ഇടിച്ചാണ് നിന്നത്. മണത്തല സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കൂട്ടിയിടിച്ച കാറുകളിലൊന്ന് ഓടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത യുവാവാണെന്ന് ആരോപണമുണ്ട്. യുവാവും ഇയാളുടെ സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കാറില്‍ കൂടെയുണ്ടായിരുന്നവർ ഇറങ്ങിയോടിയതായി നാട്ടുകാര്‍ പറഞ്ഞു. വാടകക്കെടുത്ത കാറില്‍ ഡ്രൈവിങ് പരിശീലിക്കുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. ഈ കാറി​െൻറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കടപ്പുറം മുനക്കകടവ് സ്വദേശിയാണ് അപകടത്തില്‍പെട്ട രണ്ടാമത്തെ കാര്‍ ഓടിച്ചിരുന്നത്. ഈ കാറിനും അപകടത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചാവക്കാട് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story