Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുമുതൽ...

പൊതുമുതൽ സംരക്ഷിക്കേണ്ടത്​ പരിസരവാസികളുടെ ബാധ്യത ^സി.എൻ. ജയദേവൻ എം.പി

text_fields
bookmark_border
പൊതുമുതൽ സംരക്ഷിക്കേണ്ടത് പരിസരവാസികളുടെ ബാധ്യത -സി.എൻ. ജയദേവൻ എം.പി ചാവക്കാട്: വീടുകൾക്ക് സമീപത്തെ റോഡുകളുൾെപ്പടെയുള്ള പൊതുമുതൽ സംരക്ഷിക്കേണ്ടത് പരിസരവാസികളുടെയും ബാധ്യതയാണെന്ന് സി.എൻ. ജയദേവൻ എം.പി. കുരഞ്ഞിയൂരിൽ എം.പി ഫണ്ടിൽ നിന്നുള്ള 30 ലക്ഷം ഉപയോഗിച്ച് കടവാന്തോട് കുടുംബ ട്രസ്റ്റ് ആരംഭിച്ച തനത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പല റോഡുകളും പരിസരവാസികളായ വീട്ടുകാർ ഒഴുക്കി വിടുന്ന വെള്ളം കെട്ടിക്കിടന്നും മറ്റുമാണ് നശിക്കുന്നത്. പിന്നീട് ഭാരമേറിയ വാഹനങ്ങൾ പോകുന്നതോടെ മണ്ണിളകിയും താഴ്ന്നും ഗതാഗത യോഗ്യമല്ലാതാവുമെന്നും എം.പി പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത്, ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ, ചാവക്കാട് ബി.ഡി.ഒ മോഹനൻ നായർ, സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.വി. സുരേന്ദ്രൻ, ബി.ജി.പി ജില്ല കമ്മിറ്റി അംഗം മോഹനൻ ഈച്ചിത്തറ, പുന്നയൂർ പഞ്ചായത്തംഗങ്ങളായ സുഹറ ബക്കർ, ഷെമിം അഷറഫ്, എം.ബി. രാജേഷ്, കെ.വി. അബ്ദുൽ കരീം, ആശ രവി, ജിസ്ന റനീഷ്, ഫാമിലി ട്രസ്റ്റ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ കടവാൻതോട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ അഖ്തർ അഹമ്മദ് സ്വാഗതവും എ.പി.എം. കാസിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story