Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎള്ളോളമില്ല പൊളിവചനം;...

എള്ളോളമില്ല പൊളിവചനം; പച്ചപിടിച്ച്​ മുറ്റ​െത്ത​ എള്ള്​ കൃഷി

text_fields
bookmark_border
പാവറട്ടി: പാടത്ത് നിന്ന് പടിയിറക്കപ്പെട്ട എള്ള് കൃഷി വീട്ടുമുറ്റത്ത് പരീക്ഷിച്ച് ഒരു കുടുംബം. മുല്ലശ്ശേരി വടക്കൻ പുതുക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന കണ്ണമ്പുഴ സോണിയും ഭാര്യ സീമയുമാണ് വീട്ടുമുറ്റത്ത് എള്ള് കൃഷി ആരംഭിച്ചത്. അമ്മൂമ്മ ഉപയോഗിക്കുന്ന എള്ളെണ്ണ എങ്ങനെ ഉണ്ടാക്കുന്നു എന്ന മക്കളായ ഒമ്പതാം ക്ലാസുകാരി ബിൻഹ മരിയയുടെയും മൂന്നാം ക്ലാസുകാരി ദിൻഹ മരിയയുടെയും സംശയമാണ് എള്ള് കൃഷി പരീക്ഷിക്കാൻ പ്രേരണയായത്. നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന എള്ള് കൃഷി പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ സോണിയും തോളൂർ സി.എച്ച്.സിയിലെ നഴ്സായ സീമയും ജോലിത്തിരക്കിനിടയിലാണ് കൃഷിയിൽ സമയം കണ്ടെത്തുന്നത്. സോണിയുടെ അമ്മ ലൂസി ആൻഡ്രൂസും കൃഷിയിൽ സഹായിക്കുന്നുണ്ട്. െചലവ് കുറഞ്ഞ എള്ള് കൃഷി പാടത്തും പറമ്പിലും വിജയകരമായി കൃഷി ചെയ്യാമെന്ന് ഇവർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story