Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുന്നയിൽ തണ്ണീർതടം...

പുന്നയിൽ തണ്ണീർതടം നികത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു

text_fields
bookmark_border
ചാവക്കാട്: പുന്നയിൽ അനധികൃതമായി തണ്ണീർതടം നികത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. പുന്ന സ​െൻററിന് സമീപം സ്വകാര്യ സ്ഥലങ്ങൾ ചെമ്മണ്ണിട്ട് നികത്താനായിരുന്നു ശ്രമം. ഇതിനായി നിരവധി ലോഡ് മണ്ണിറക്കിയിരുന്നു. എസ്.ഐ രാധാകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള ചാവക്കാട് പൊലീസ് എത്തിയാണ് ശ്രമം തടഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഏതാനും ലോഡ് മണ്ണ് ഇറക്കി ടിപ്പര്‍ലോറികള്‍ പോയി. പിന്നീട് ഭൂവുടമയുമായി പൊലീസ് സംസാരിക്കുകയും അനധികൃതമായി മണ്ണെത്തിച്ച ലോറിക്കാരോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്ഥലമുടമക്ക് പൊലീസ് താക്കീത് നല്‍കി. സംഭവത്തെക്കുറിച്ച് പൊലീസ് ചാവക്കാട് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതി​െൻറ അടിസ്ഥാനത്തില്‍ മണത്തല വില്ലേജ് ഓഫിസ് അധികൃതരോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. മഴക്കാലത്ത് വെള്ളക്കെട്ടും വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായ പുന്ന മേഖലയിൽ തണ്ണീർതടങ്ങൾ നികത്തുന്നത് വ്യാപകമാണ്. റമദാൻ വാണിജ്യവത്കരിക്കാനുള്ള നീക്കം കരുതിയിരിക്കുക -മുനവ്വറലി ശിഹാബ് തങ്ങള്‍ ചാവക്കാട് : ആത്മ വിശുദ്ധിയുടെ നാളുകളായ റമദാൻ മാസത്തെ വാണിജ്യവത്കരിക്കാനുള്ള കച്ചവട ലോബികളുടെ താൽപര്യം കരുതിയിരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. റമദാൻ മാസത്തെ വരവേൽക്കുന്നതി​െൻറ ഭാഗമായി മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'മര്‍ഹബ യാ ശഹറു റമദാന്‍' കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മ വിശുദ്ധി നേടാൻ ഭക്ഷണവും സുഖലോലുപതയും വെടിയുന്ന റമദാനില്‍ നാടെങ്ങും നടക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളിലൂടെ ഭക്ഷണ ധൂര്‍ത്തി​െൻറ കാലമായി മാറുന്നത് അപകടകരമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, ഭാരവാഹികളായ എ.എസ്.എം. അസ്ഗറലി തങ്ങള്‍, കെ.എ. ഹാറൂൻ റഷീദ്, ആര്‍.പി. ബഷീര്‍, വി.എം. മുഹമ്മദ് ഗസാലി, പി.എ. ഷാഹുല്‍ഹമീദ്, സി.പി. അക്ബര്‍ ഹാജി, പി.കെ. മുഹമ്മദ്, ഗഫൂര്‍ കടങ്ങോട്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. അബ്ദുൽ കരീം, ജില്ല പ്രസിഡൻറ് കെ.കെ. അഫ്‌സല്‍, എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി എന്‍.എസ്. ഷൗഖത്തലി, കെ.എം.സി.സി അബൂദബി ജില്ല പ്രസിഡൻറ് കെ.കെ. ഹംസകുട്ടി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story