Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് വികസനം ഇഴയുന്നു...

റോഡ് വികസനം ഇഴയുന്നു ചാലക്കുടിയിൽ യു.ഡി.എഫ് കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം

text_fields
bookmark_border
ചാലക്കുടി: റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും വികസന മുരടിപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ടെൻഡര്‍ ചെയ്തിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ശോച്യാവസ്ഥയിലായ റോഡുകളുടെ നിര്‍മാണം നടത്താനായിട്ടില്ലെന്നും ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഏഴാം വാര്‍ഡിലെ വായനശാല തുറന്ന് കൊടുത്തിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു. കുത്തിയിരിപ്പ് സമരം നഗരസഭ പ്രതിപക്ഷാംഗം വി.ഒ. പൈലപ്പന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് ഷിബു വാലപ്പന്‍ അധ്യക്ഷത വഹിച്ചു. എം.പി. ഭാസ്‌ക്കരന്‍, ജോയ് ചാമവളപ്പില്‍, വര്‍ഗീസ് വാറോലി, ബിജു ചിറയത്ത്, മേരി നളന്‍, ആലീസ് ഷിബു, സരള നീലങ്കാട്ടില്‍, ആനി പോള്‍, സൂസമ്മ ആൻറണി, സുമ ബൈജു എന്നിവര്‍ സംസാരിച്ചു. അതേസമയം, നഗരസഭ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ കുത്തിയിരിപ്പ് സമരം രാഷ്ട്രീയ നാടകമാണെന്ന് നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ പറഞ്ഞു. അഞ്ചരക്കോടിയോളം രൂപ െചലവിട്ട് വിവിധ വാര്‍ഡുകളിലെ റോഡുകളുടെ നിര്‍മാണമാണ് ഇക്കാലയളവില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ ഒരു കരാറുകാരന്‍ ഏറ്റെടുത്ത ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. കാലതാമസം വരുത്തിയ കരാറുകാരനെ വിളിച്ചുവരുത്തി കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തോടെ തടസ്സപ്പെട്ട് കിടക്കുന്ന ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സത്യാവസ്ഥ ഇതാണെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ലൈബ്രറി തുറന്ന് കൊടുത്തില്ലെന്നാണ് മറ്റൊരു ആരോപണം. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാനായി ഒരുലക്ഷം രൂപ നഗരസഭ നീക്കിെവച്ചിട്ടുണ്ട്. ഇതിന് അനുമതിയും ലഭിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍തന്നെ ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങി തുറന്ന് കൊടുക്കാനാകും. ഇക്കാര്യങ്ങളെല്ലാം പ്രതിപക്ഷത്തിനറിയാവുന്നതാണെന്നും യാഥാർഥ്യം മറച്ചുെവച്ച് രാഷ്ട്രീയ നാടകം കളിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അധ്യക്ഷ പറഞ്ഞു. ആരോഗ്യജാഗ്രത: പരിശീലന പരിപാടി ചാലക്കുടി: ആരോഗ്യ വകുപ്പി​െൻറ പകര്‍ച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഭാഗമായി നഗരസഭാതല ആരോഗ്യജാഗ്രത ദിദ്വിന പരിശീലന പരിപാടി ആരംഭിച്ചു. നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ യു.വി. മാര്‍ട്ടിന്‍, ഗീത സാബു, ബിജി സദാനന്ദന്‍, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൻ ലളിത കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story