Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടമുട്ടത്ത് അനധികൃത...

എടമുട്ടത്ത് അനധികൃത മദ്യക്കച്ചവടം

text_fields
bookmark_border
തൃപ്രയാർ: ഫാൻസി കടയോട് ചേർന്ന് മദ്യ വിൽപന നടത്തുന്നതായി പരാതി. ദേശീയപാത 17ൽ എടമുട്ടത്ത് ഫാൻസി കട നടത്തുന്നതിനോട് ചേർന്നാണ് മദ്യ വിൽപന. ഹാൻസ്, പാൻമസാലയടക്കമുള്ള ലഹരി ഉൽപന്നങ്ങളും ഇവിടെ വിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എടമുട്ടം പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന മദ്യവിൽപന ശാലയോട് കിടപ്പിടിക്കുന്നതാണ് ഇവിടത്തെ വിൽപന. പൊലീസിന് സൂചന നൽകിയിട്ടും നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു. വിദ്യാഭ്യാസ പുരസ്കാര വിതരണം തൃപ്രയാർ: കോൺഗ്രസ് നാട്ടിക നാലാംവാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി വിദ്യാഭ്യാസ പുരസ്കാരവും സ്കൂൾ ബാഗ് വിതരണവും നടത്തി. നാട്ടിക പഞ്ചായത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. 100 കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി അനിൽ പുളിക്കൽ ന്യൂനപക്ഷ സെൽ ജില്ല ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ദിലീപ് കുമാർ ചക്രപാണി പുളിക്കൽ, സുബില പ്രസാദ്, ശ്രീധർശ് വടക്കൂട്ട്, ഇ.വി. ധർമ്മൻ, പി.എസ്.പി. നസീർ, ടി.വി. ഷൈൻ എന്നിവർ സം സാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story