Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇഴഞ്ഞിഴഞ്ഞ്​...

ഇഴഞ്ഞിഴഞ്ഞ്​ ട്രെയിനുകൾ; വലഞ്ഞ് യാത്രക്കാർ

text_fields
bookmark_border
തൃശൂർ: അറ്റകുറ്റപ്പണിയും എന്‍ജിന്‍ തകരാറും കാരണം ട്രെയിനുകൾ ൈവകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ആലപ്പുഴയില്‍നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെട്ട ധന്‍ബാദ് എക്‌സ്പ്രസ് ഇരിങ്ങാലക്കുടയിലും നിലമ്പൂർ പാസഞ്ചർ എറണാകുളം നോർത്തിലും മണിക്കൂറുകളോളം തകരാറിലായി കിടന്നു. രാവിലെ 8.30ന് തൃശൂരിലെത്തേണ്ട ധൻബാദ് എക്സ്പ്രസ് എൻജിന്‍ തകരാറിനെ തുടർന്നാണ് ഇരിങ്ങാലക്കുടയിൽ നിന്നത്. തകരാർ പരിഹരിച്ച് രണ്ടര മണിക്കൂര്‍ വൈകിയാണ് തൃശൂരിലെത്തിയത്. ആലപ്പുഴയില്‍ നിന്നും എറണാകുളത്തുനിന്നും തൃശൂരടക്കമുള്ള ജില്ലകളിലേക്ക് പതിവായി യാത്ര ചെയ്യുന്നവരാണ് ഇതുമൂലം ദുരിതത്തിലായത്. വിദ്യാർഥികളും ജോലിക്കാരും പതിവായി ആശ്രയിക്കാറുള്ള ട്രെയിന്‍ ഓരോ സ്റ്റേഷനിലും തുടര്‍ച്ചയായി പിടിച്ചിടുകയായിരുന്നു. ഓഫിസ് സമയത്തിന് എത്തേണ്ടവര്‍ക്കും വിദ്യാർഥികള്‍ക്കും 11 മണിക്കാണ് തൃശൂരില്‍ എത്താനായത്. പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പല ട്രെയിനുകളും വൈകിയോടുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിനും പുറമെ എൻജിന്‍ തകരാര്‍ മൂലം ട്രെയിന്‍ പിടിച്ചിട്ടത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി.
Show Full Article
TAGS:LOCAL NEWS 
Next Story