Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൾമതിലിൽ ചിത്രപ്രദർശനം ...

'ആൾമതിലിൽ' ചിത്രപ്രദർശനം നടത്തി പ്രതിഷേധം

text_fields
bookmark_border
തൃശൂർ: പൊതുവഴിയിൽ ആൾമതിലുകളിൽ പതിച്ച ചിത്രങ്ങൾ നടന്നു നീങ്ങുന്നു... മിഴിവേറിയ ചിത്രങ്ങൾ... ഫോട്ടോഗ്രാഫി കലാകാരന്മാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോഗ്രാഫര്‍മാരുടെ വേറിട്ട പ്രതിഷേധമായിരുന്നു ചിത്രങ്ങളുമായുള്ള മാർച്ച്. ലളിതകല അക്കാദമി രണ്ട് വർഷമായി പ്രദർശനത്തിന് അപേക്ഷ ക്ഷണിച്ച് ചിത്രങ്ങൾ വാങ്ങിവെച്ചിട്ടും ഇതുവരെ പ്രദർശനം നടത്തിയിട്ടില്ല. ചിത്രങ്ങൾ കലാകാരന്മാർക്ക് തിരികെ നൽകിയിട്ടുമില്ല. ഇപ്പോൾ വീണ്ടും പ്രദർശനത്തിനെന്ന പേരിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് ഫോട്ടോഗ്രാഫർമാരുടെ പ്രതിഷേധ മാർച്ച്. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയും ജില്ല വീഡിയോഗ്രാഫി - ഫോട്ടോഗ്രാഫി നേച്ചര്‍ ക്ലബും സംയുക്തമായാണ് മാർച്ച് നടത്തിയത്. പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സാഹിത്യ അക്കാദമിക്ക് സമീപത്ത് ചിത്രങ്ങൾ പതിച്ച ആൾമതിൽ അൽപസമയം നിന്നു. കൂടിനിന്നവരോട് തങ്ങളുടെ അമർഷം അറിയിച്ചു. ലളിതകല അക്കാദമിക്ക് മുന്നിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഫോട്ടോഗ്രാഫർമാർ നിൽപ്പുറപ്പിച്ചു. ധര്‍ണ എ.കെ.പി.എ സംസ്ഥാന സെക്രട്ടറി കെ.എ. അജീഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.സി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ഷാജി ലെന്‍സ്‌മെന്‍, അനില്‍ തുമ്പയില്‍, പി.വി. ശിവാനന്ദന്‍, ജനീഷ് പാമ്പൂർ, മധുസൂദനൻ, സുബിൻ ചെറുതുരുത്തി എന്നിവര്‍ സംസാരിച്ചു. ലളിതകല അക്കാദമി അധികൃതർക്ക് നിവേദനവും നൽകിയാണ് പ്രതിഷേധക്കാർ മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story