Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.പി.എൽ: എഫ്​.സി....

കെ.പി.എൽ: എഫ്​.സി. കേരള^എസ്​.ബി.​െഎ മത്സരം സമനിലയിൽ(2^2)

text_fields
bookmark_border
കെ.പി.എൽ: എഫ്.സി. കേരള-എസ്.ബി.െഎ മത്സരം സമനിലയിൽ(2-2) തൃശൂർ: കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) പരിചയ സമ്പന്നരായ എസ്.ബി.െഎക്ക് മുന്നിൽ എഫ്.സി. കേരള കഷ്ടിച്ച് രക്ഷപ്പെട്ടു. ഇരു പകുതിയിലുമായി ഇൗരണ്ട് ഗോളടിച്ച് മത്സരം സമനിലയിൽ കലാശിച്ചു(2-2). മുൻ ഇന്ത്യൻ ക്യാപ്റ്റൻ അബ്ദുൽ നൗഷാദി​െൻറ നായകത്വത്തിൽ ഇറങ്ങിയ ബാങ്കുകാരുടെ ആസൂത്രണത്തിന് മുന്നിൽ പതറിയ ആതിഥേയർ നൂലിഴക്കാണ് പരാജയ വക്കിൽ നിന്ന് രക്ഷപ്പെട്ടത്. കളി തീരാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ ബാങ്കുകാരുടെ ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ നിഷ്ഫലമായില്ലായിരുന്നെങ്കിൽ കഥ മറിച്ചായേനെ. ഇരു പകുതിയിലുമായി ബാങ്കുകാർക്കുവേണ്ടി സജിത്ത് പൗലോസ്, ഷിബിൻലാൽ, എഫ്.സി. കേരളക്കുവേണ്ടി നൈജീരിയൻ താരം സില, സന്തോഷ്േട്രാഫി താരം എം.എസ്. ജിതിൻ എന്നിവരാണ് സ്േകാർ ചെയ്തത്. അടുത്ത ദിവസം െഎ ലീഗിൽ നിർണായക മത്സരമുള്ളതിനാൽ ജിതിൻ, ശ്രേയസ് എന്നിവരടക്കം പ്രധാന കളിക്കാരെ പുറത്തിരുത്തിയാണ് തൃശൂർകാർ ഇറങ്ങിയത്. ആ പരീക്ഷണം അപകടമായി എന്ന് അധികം താമസിയാതെ വ്യക്തമായി. 28ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് ബാങ്കുകാരാണ് ആദ്യം സ്കോർ ചെയ്തത്. ബോക്സി​െൻറ മധ്യത്തിൽ നിന്ന് മുൻനിരക്കാരൻ ഷിബിൻ ലാലി​െൻറ ഗ്രൗണ്ടർ എഫ്.സി.യുടെ ഗോളി അഭിനവി​െൻറ കൈയിൽ തട്ടി തെറിച്ചു. പ്രതിേരാധക്കാർ നോക്കി നിൽക്കെ സജിത്ത് പൗലോസ് പന്ത് വലയിലേക്ക് തിരിച്ചു വിട്ടു(1-0). അപകടം മണത്ത എഫ്.സി. മുൻനിരയിൽ നിന്ന് ജോനസിനെ പിൻവലിച്ച് ജിതിനെ രംഗത്തിറക്കി. ഇത് കളിക്ക് ചൂട് പകരാൻ സഹായകമായി. 41ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ തൃശൂർക്കാർ സമനില നേടി. ബോക്സിനകത്തുവെച്ച് ജിതിനെ ഫൗൾ ചെയ്തതിന് റഫറി വിധിച്ച സ്പോട്ട് കിക്കെടുത്ത സിലക്ക് പിഴച്ചില്ല(1-1). രണ്ടാം പകുതിയിൽ പരമീന്ദറിനെ പിൻ വലിച്ച് ശ്രേയസുമായാണ് തൃശൂർക്കാർ ഇറങ്ങിയത്. അതോടെ മൈതാനത്തിനു തീ പിടിച്ചു. തുല്യ ശക്തികളുടെ ഏറ്റുമുട്ടലാണ് പിന്നീട് കണ്ടത്. 49ാം മിനിറ്റിൽ ജിതി​െൻറ മനോഹരമായ ഗോളിൽ എഫ്.സി. മുന്നിലെത്തി. മുൻനിരക്കാരൻ സുർജിത്തി​െൻറ പാസ് ജിതിൻ കൃത്യമായി ലക്ഷ്യത്തിലേക്ക് പായിക്കുകയായിരുന്നു(1-2). ഒരു ഗോളിനു പിന്നിലായതോടെ ചീറ്റപ്പുലികളെ പോലെ ബാങ്കുകാർ പാഞ്ഞടുക്കുന്നതാണ് കണ്ടത്. 62ാം മിനിറ്റിൽ ഷിബിൻ ലാലി​െൻറ മനോഹരമായ ഹെഡറിലൂടെ സമനില (2-2). പിന്നീട് ബാങ്കുകാരുടെ മുന്നേറ്റമായിരുന്നു. ഷൈജു മോ​െൻറയും ഷിബിൻ ലാലി​െൻറയും ശ്രമങ്ങൾ നിർഭാഗ്യം കൊണ്ടാണ് ലക്ഷ്യം കാണാതിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story