Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ. കരുണാകരൻ...

കെ. കരുണാകരൻ പുതുതലമുറക്ക് പഠനവിഷയമാകണം ^സി.എൻ. ബാലകൃഷ്ണൻ

text_fields
bookmark_border
കെ. കരുണാകരൻ പുതുതലമുറക്ക് പഠനവിഷയമാകണം -സി.എൻ. ബാലകൃഷ്ണൻ തൃശൂർ: പുതുതലമുറക്ക് പഠനവിഷയമാക്കാനുള്ള സംഭാവനകൾ പൊതുസമൂഹത്തിന് നൽകിയാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ മറഞ്ഞതെന്ന് മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ. അദ്ദേഹത്തി​െൻറ ജീവചരിത്രം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. കരുണാകര​െൻറ ജന്മശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ കരുണാസാഗരം ഡോക്യുമ​െൻററിയുടെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അധ്യക്ഷത വഹിച്ചു. കെ. കരുണാകരനെ കുറിച്ചുള്ള സ്മരണിക കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ പ്രകാശനം ചെയ്തു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി വി. ബലറാം, വിചാർ വിഭാഗ് ജില്ല ചെയർമാൻ ജയിംസ് ചിറ്റിലപ്പിള്ളി, കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ഭാരവാഹികളായ ഡോ. അജിതൻ മേനോത്ത്, ഹരീന്ദ്രൻ കരമ്പനപാലം, ഡോ. സജീഷ് വിശ്വനാഥ്, എൻ.കെ. സുധീർ, രാജാപട്ടത്ത്, ഡോ. അരവിന്ദൻ വല്ലച്ചിറ, കാവിൽരാജ്, മുൻ ഡി.സി.സി പ്രസിഡൻറുമാരായ പി.എ. മാധവൻ, എം.പി. ഭാസ്കരൻ നായർ, മുൻ എം.എൽ.എമാരായ എം.പി. വിൻസ​െൻറ്, പോൾസൺ, ലിേൻറാ വരടിയം എന്നിവർ സംസാരിച്ചു. അടിപിടിക്കേസ് പ്രതികൾ അറസ്റ്റിൽ ചേർപ്പ്: മുള്ളക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്നിടയിൽ ഉണ്ടായ അടിപിടി കേസിലെ നാല് പ്രതികളെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ ചീക്കോടൻ വീട്ടിൽ സുദർശൻ (22), മുറ്റിച്ചൂർ വീട്ടിൽ അരുൺ (20), സിനേഷ് (28), കോരപ്പത്ത് വീട്ടിൽ യദുകൃഷ്ണൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ രമേഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story