Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിഡേ റേറ്റിങ്​​ ചെസ്​...

ഫിഡേ റേറ്റിങ്​​ ചെസ്​ ടൂർണമെൻറ്​

text_fields
bookmark_border
തൃശൂർ:1600ൽ താഴെ ഫിഡേ റേറ്റിങ് ഉള്ളവർക്കായി തൃശൂർ കാസ്പറോവ് ചെസ് അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ചെസ് ടൂർണമ​െൻറ് മേയ് 12 മുതൽ പാറമേക്കാവ് ദേവസ്വം വിദ്യാമന്ദിർ സ്കൂളിൽ നടക്കും. പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് സതീഷ് മേനോൻ ഉദ്ഘാടനം ചെയ്യും. തൃശൂർ ചെസ് അക്കാദമി പ്രസിഡൻറ് എം. ജയമോഹൻ അധ്യക്ഷത വഹിക്കും. അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് 30,000 രൂപ വീതവും ട്രോഫിയും രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 20,000, 10,000 രൂപ വീതവും ട്രോഫിയും നൽകും. മൊത്തം മൂന്ന് ലക്ഷം രൂപ കാഷ് പ്രൈസായി നൽകും. 15, 12, ഒമ്പത് വയസ്സിനു താഴെയുള്ള കളിക്കാർക്ക് പ്രത്യേക ട്രോഫിയും കാഷ് പ്രൈസും നൽകും. മികച്ച വെറ്ററൻ, മികച്ച വനിത, മികച്ച കേരള, മികച്ച തമിഴ്നാട്, മികച്ച തൃശൂർ എന്നിങ്ങനെ തിരഞ്ഞെടുക്കും. ഇവർക്ക് പ്രത്യേക കാഷ് പ്രൈസ് നൽകുമെന്ന് സംഘാടകരായ എ.എം. ഹമീദ്, സഫർ ഹുസൈൻ, പീറ്റർ ജോസഫ്, കെ.യു. നൗഷാദ് എന്നിവർ അറിയിച്ചു. ഫോൺ: 94958 71969, 99618 88188.
Show Full Article
TAGS:LOCAL NEWS 
Next Story