Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇനിയാരും...

ഇനിയാരും ബുദ്ധിമുട്ടണ്ട; കോമളം മടങ്ങി

text_fields
bookmark_border
തൃശൂർ: ഇനി കോമളത്തിനെച്ചൊല്ലി ആർക്കും വേവലാതി വേണ്ട. സംരക്ഷണത്തെച്ചൊല്ലി കലഹവും വേണ്ട. ദുരിതമയമായ ജീവിതത്തി​െൻറ ഭാണ്ഡം ഇറക്കിെവച്ച് കോമളം യാത്രയായി. ആളൊഴിഞ്ഞ വീട്ടിൽ അർധബോധാവസ്ഥയിൽ ശരീരത്തിലെ വ്രണങ്ങളിൽ പുഴുവരിച്ചും ഉറുമ്പരിച്ചും നാട്ടുകാർ കണ്ടെത്തിയ പൂങ്കുന്നം സീതാറാംമിൽ ലെയ്ൻ തെക്കുമുറി വീട്ടിൽ കോമളം (65) വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുേമ്പാഴാണ് മരണം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പൂങ്കുന്നത്തെ വീട്ടിൽ ഞെരക്കംകേട്ട് ചെന്ന അയൽവാസികൾ പുഴുവരിച്ച നിലയിൽ കോമളത്തെ കണ്ടെത്തിയത്. കാലുകൾ പൊട്ടിയും വിണ്ടു കീറിയും വ്രണം ബാധിച്ചും ചോരയൊലിച്ചും അർധബോധാവസ്ഥയിൽ ഒരു ഞെരക്കം മാത്രം. അവിവാഹിതയായ കോമളത്തെ സഹോദരങ്ങളിലൊരാൾ സ്വത്ത് തട്ടിയെടുത്ത് ഉപേക്ഷിച്ചതാണെന്ന് പിന്നീടാണ് വ്യക്തമായത്. സഹോദരങ്ങൾ തൃശൂരിൽതന്നെ താമസിക്കുന്നുണ്ട്. രണ്ട് സഹോദരങ്ങളാണുള്ളത്. ബന്ധുവീട്ടിലായിരുന്ന ഇവരെ അയൽക്കാരെ പോലും അറിയിക്കാതെ ദിവസങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന് കിടത്തി പോവുകയായിരുന്നു. പൂങ്കുന്നത്തെ കൗൺസിലർ ഐ. ലളിതാംബികയും പൊതുപ്രവർത്തകരായ കെ. കേശവദാസ്, ഉണ്ണികൃഷ്ണൻ, അനീഷ്കുമാർ തുടങ്ങിയവരും പൊലീസി​െൻറ സഹായത്തോടെ ഇവരെ ജനറൽ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്കും മാറ്റി. ഭക്ഷണമോ വെള്ളമോ കഴിക്കാതെ തളർന്ന് അവശനിലയിലായിരുന്ന ഇവരുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആശുപത്രി അധികൃതർ. ഇതിനിടയിൽ നാട്ടുകാരും പൊലീസും ചേർന്ന് ഒരു ബന്ധുവിനെ കണ്ടെത്തി താൽക്കാലിക സംരക്ഷണം ഏൽപ്പിച്ചു. പിന്നീട് സഹോദരങ്ങളെ കണ്ടെത്തി സംരക്ഷണ ചുമതല സംബന്ധിച്ച് പൊലീസും കൗൺസിലറും അടക്കമുള്ളവർ സംസാരിച്ചു. പരസ്പരം പഴിചാരി സഹോദരങ്ങൾ ഏറ്റെടുക്കാൻ മടിച്ചതി​െൻറ പ്രതിഷേധവുമായി നാട്ടുകാർ ഭാവിപരിപാടി തീരുമാനിക്കാനുള്ള ഒരുക്കത്തിനിടക്കാണ് കോമളം മരണത്തിന് കീഴടങ്ങിയത്. പൂങ്കുന്നത്തെ വീട്ടിലെത്തി നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി ലാലൂരിൽ കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story