Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാട്സ്​ ആപ്പ് പ്രണയം:...

വാട്സ്​ ആപ്പ് പ്രണയം: ട്രെയിനിൽനിന്ന്​ മുങ്ങിയ യുവതി പൊലീസിനെ വലച്ചു

text_fields
bookmark_border
ചെറുതുരുത്തി: വാട്സ് ആപ്പ് പ്രണയം മൂത്ത് ട്രെയിനിൽനിന്ന് മുങ്ങിയ യുവതി പൊലീസിനെയും നാട്ടുകാരെയും വലച്ചു. എറണാകുളം സ്വദേശിയായ കാമുകനെ തേടി രണ്ട് ദിവസം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെത്തിയ 15 കാരിയാണ് വ്യാഴാഴ്ച ചെറുതുരുത്തിയിൽ ട്രെയിൻ നിർത്തിയപ്പോൾ മുങ്ങിയത്. കഴിഞ്ഞ മാസം അമ്മയോടൊപ്പം എറണാകുളത്തെത്തിയപ്പോഴാണ് 15 കാരി യുവാവിനെ പരിചയപ്പെടുന്നത്. ഇടതടവില്ലാതെ വാട്സ് ആപ്പ് ചാറ്റിങ് തുടങ്ങുകയും ചെയ്തു. ഒടുവിൽ വീടും നാടും ഉപേക്ഷിച്ച് യുവതി കഴിഞ്ഞ ദിവസം എറണാകുളത്തെ യുവാവി​െൻറ വീട്ടിലെത്തി. കളി കൈവിട്ടെന്ന് മനസ്സിലായ യുവാവ് കോയമ്പത്തൂരിലെ വീട്ടുകാരെ വിവരമറിയിച്ച് യുവതിയെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം യുവതിയുടെ അമ്മയും ബന്ധുക്കളും എറണാകുളത്തെത്തി യുവതിയുമായി മടങ്ങുന്നതിനിടെയാണ് സംഭവം. ആലപ്പി - ബൊക്കാറോ ട്രെയിൻ പൈങ്കുളം ഗേറ്റിൽ സിഗ്നൽ കിട്ടാതെ നിർത്തിയപ്പോൾ ബന്ധുക്കളുടെ കണ്ണ് വെട്ടിച്ച് യുവതി ഇറങ്ങി ഒാടുകയായിരുന്നു. മയക്കത്തിലായിരുന്ന ബന്ധുക്കൾ ഷൊർണൂരിലെത്തിയപ്പോഴാണ് യുവതി മുങ്ങിയത് അറിയുന്നത്‌. ഉടൻ പാളത്തിലൂടെ തിരച്ചിൽ നടത്തുകയും ചെറുതുരുത്തി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. തുടർന്ന് സൈബർ സെല്ലി​െൻറ സഹായത്തോടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് ചെറുതുരുത്തിയിലെ ഒരു വീട്ടിൽ ഒളിച്ചിരുന്നിരുന്ന യുവതിയെ കണ്ടെത്തിയത്‌. തുടർന്ന് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി. കോടതി യുവതിയെ ബന്ധുക്കളോടൊപ്പം വിട്ടു. അതോടെയാണ് മണിക്കൂറുകൾ നീണ്ടു നിന്ന ആശങ്കക്കും പരിഭ്രാന്തിക്കും പരിഹാരമായത്.
Show Full Article
TAGS:LOCAL NEWS 
Next Story