Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശമ്പളം തടഞ്ഞു;...

ശമ്പളം തടഞ്ഞു; യാചിക്കാൻ അനുമതി തേടി പൊലീസുകാരൻ

text_fields
bookmark_border
മുംബൈ: ശമ്പളം ലഭിക്കാത്ത െപാലീസ് കോൺസ്റ്റബിൾ യൂനിഫോമിൽ യാചിക്കാൻ അനുമതി തേടി അധകാരികൾക്ക് മുന്നിൽ. മുംബൈയിലെ പൊലീസ് കോൺസ്റ്റബിളായ ധ്യാനേശ്വർ അഹിർറാവുവാണ് യാചിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ച് പൊലീസ് കമീഷണർ ദത്ത പദസൽഗികറിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കത്തെഴുതിയത്. രോഗിയായ ഭാര്യയെ പരിചരിക്കാനും കുടുംബം പുലർത്താനും തനിക്ക് മുന്നിൽ മറ്റു മാർഗമില്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച് 20 മുതൽ രണ്ടു ദിവസം ധ്യാനേശ്വർ അവധിയെടുത്തിരുന്നു. ഭാര്യ കാലൊടിഞ്ഞ് കിടപ്പിലായതിനാൽ ലീവ് കഴിഞ്ഞ് ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിച്ചില്ല. ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയിൽ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഇയാൾ അവധിയെടുക്കുന്ന കാര്യം ഫോണിൽ മേലുദ്യോഗസ്ഥനെ അറിയിച്ചിരുന്നത്രെ. അഞ്ചു ദിവസത്തെ അടിയന്തര ലീവിനു ശേഷം മേയ് 28ന് അദ്ദേഹം ഡ്യൂട്ടിക്കെത്തി. പക്ഷേ, ത​െൻറ ശമ്പളം തടഞ്ഞുവെക്കുകയായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിനാൽ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും പരിപാലിക്കാനും ലോൺ തിരിച്ചടക്കാനും സാധിക്കുന്നില്ല. അതിനാൽ, യൂനിഫോമിൽ യാചിക്കാൻ അവസരം നൽകണമെന്നാണ് ധ്യാനേശ്വറി​െൻറ അപേക്ഷ. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തയാറായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story