Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസിൽ നിന്നും നീതി...

പൊലീസിൽ നിന്നും നീതി തേടി മനുഷ്യാവകാശ കമീഷന് കൂട്ടപ്പരാതികൾ

text_fields
bookmark_border
തൃശൂർ: പൊലീസിനെതിരെ മനുഷ്യാവകാശ കമീഷന് കൂട്ടപ്പരാതികൾ. ബുധനാഴ്ച തൃശൂരിലെ സിറ്റിങ്ങിൽ മുപ്പതോളം പരാതികളാണ് പൊലീസിനെതിരെ വന്നത്. പൊലീസിന് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച ഡിവൈ.എസ്.പിയുടെ റിപ്പോർട്ടും ബുധനാഴ്ച കമീഷൻ പരിഗണിച്ചു. വരന്തരപ്പിള്ളി എസ്.ഐ വീട് കയറി മർദിച്ച സംഭവത്തിലാണ് പൊലീസി​െൻറ കുറ്റസമ്മതം. വരന്തരപ്പിള്ളി എസ്.ഐക്കെതിരെ ശങ്കരനാരായണൻ എന്നയാൾ നൽകിയ പരാതിയിലായിരുന്നു എസ്.ഐക്ക് വീഴ്ച സംഭവിച്ചുവെന്നും അത് തുടക്കക്കാര​െൻറ ജാഗ്രതക്കുറവാണെന്നും കാണിച്ച് തൃശൂർ ഡിവൈ.എസ്.പി റിപ്പോർട്ട് നൽകിയത്. ഒല്ലൂർ പള്ളി പെരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിെട മർദിച്ചുവെന്ന് കാണിച്ച് ഒല്ലൂർ സ്വദേശി ബൈജു ഒല്ലൂർ പൊലീസിനെതിരെ നൽകിയ പരാതിയിൽ അസി.കമീഷണറോട് കമീഷൻ റിപ്പോർട്ട് തേടി. ചൂണ്ടൽ പുതുശേരി കളരിക്കൽ വീട്ടിൽ നാരായണൻ പൊലീസി​െൻറ മാനസിക പീഡനത്തെ തുടർന്ന് മരണപ്പെെട്ടന്ന പരാതിയിൽ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർക്ക് കമീഷൻ നോട്ടീസ് അയച്ചു. മാർച്ച് 15നായിരുന്നു നാരായണൻ മരിച്ചത്. മകനെ അന്വേഷിച്ചെത്തിയെ പൊലീസ് സംഘത്തി​െൻറ ഭീഷണിയെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. പൊലീസ് മാനസികമായി പീഡിപ്പിച്ചാണ് മരണമെന്ന് ആരോപിച്ചാണ് പരാതി. വിശദീകരണം ആവശ്യപ്പെട്ട് കുന്നംകുളം സി.ഐക്ക് കമീഷൻ നോട്ടീസിന് ഉത്തരവിട്ടു. കുന്നംകുളത്ത് ബി.ജെ.പി നേതാവിനെ അറസ്റ്റ്ചെയ്തതിനെതിരെ നൽകിയ പരാതിയിൽ സ്വീകരിച്ചത് നിയമാനുസൃത നടപടികളാണെന്ന് അറിയിച്ച് കുന്നംകുളം ഡിവൈ.എസ്.പി കമീഷന് റിപ്പോർട്ട് നൽകി. കഴിഞ്ഞ നവംബറിലായിരുന്നു ബി.ജെ.പി നേതാവ് മുരളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പരോൾ അനുവദിക്കുന്നതിൽ വിവേചനം പാടില്ലെന്നും, പൊലീസ് നൽകുന്ന റിപ്പോർട്ടുകൾ വസ്തുനിഷ്ഠമാകണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചു. 88 കേസുകൾ പരിഗണിച്ചതിൽ 21 പരാതികൾ തീർപ്പാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story