Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎരുമപ്പെട്ടി...

എരുമപ്പെട്ടി ബി.എസ്.എൻ.എൽ കുടിവെള്ള പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
എരുമപ്പെട്ടി: പഞ്ചായത്തിലെ 17, 18 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപ്പിലാക്കിയ എരുമപ്പെട്ടി ബി.എസ്.എൻ.എൽ കുടിവെള്ള പദ്ധതി പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. 12.5 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതി 74 കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. എൻ.കെ. കബീർ, പ്രീതി സതീഷ്, അനിത വിൻസ​െൻറ്, ഷീബാ രാജേഷ് എന്നിവർ സംസാരിച്ചു. റോഡ് നിർമാണത്തിലെ അലംഭാവം അവസാനിപ്പിക്കണം വേലൂർ: പുലിയന്നൂർ - വേലൂർ ചുങ്കം റോഡ് നിർമാണത്തിലെ അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.എൻ. അനിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.കെ. ശിവശങ്കരൻ, വി.കെ. രഘു, കല്യാണി എസ്. നായർ, പി.കെ. ശ്യാംകുമാർ, സ്വപ്ന രാമചന്ദ്രൻ, സിമി, ഡെയ്സി, പി.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വാർഡംഗം എൽസി ഔസേഫ് സ്വാഗതം പറഞ്ഞു. റോഡ് പുനർനിർമാണത്തിന് കലക്ടറെയും ഗ്രാമവികസന അതോറിറ്റിയേയും സമീപിക്കുമെന്ന് സമരക്കാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story