Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാല...

കാർഷിക സർവകലാശാല എംപ്ലോയീസ്​ അസോസിയേഷൻ സത്യഗ്രഹം നിർത്തി

text_fields
bookmark_border
തൃശൂർ: കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ കാർഷിക സർവകലാശാല ആസ്ഥാനത്ത് നടത്തിയ അനിശ്ചിതകാല സത്യഗ്രഹം താൽക്കാലികമായി നിർത്തി. സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയ വൈസ് ചാൻസലർ സമരത്തിനാധാരമായ വിഷയങ്ങളിൽ നിശ്ചിത സമയത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പു നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് സമരം നിർത്തിയതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി അറിയിച്ചു. സർക്കാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ സെക്രട്ടറിമാരും വകുപ്പ് മന്ത്രിയുമായും ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് വൈസ് ചാൻസലർ രേഖാമൂലം നൽകിയെന്നും പുതിയതായി സർവിസിൽ പ്രവേശിച്ച ജീവനക്കാരുടെ പി.എസ്.സി വെരിഫിക്കേഷൻ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തണമെന്ന അസോസിയേഷ​െൻറ ആവശ്യം അംഗീകരിച്ച് ഉത്തരവിറങ്ങിയതായും അദ്ദേഹം അറിയിച്ചു. മൂന്നാം ദിവസത്തെ സത്യഗ്രഹം സി.വി. ഡെന്നിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷക സംഘം ജില്ല ജോയൻറ് സെക്രട്ടറി എം.എം. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാർ ഭരിക്കുേമ്പാൾ കാർഷിക സർവകലാശാല ജീവനക്കാർ ന്യായമായ ആവശ്യങ്ങൾക്കായി സമരരംഗത്ത് ഇറങ്ങേണ്ടി വന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം ദിവസം പി.ബി. സുമേഷ്, എ. രാമചന്ദ്രൻ എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിച്ചത്. സി. സുജാത സ്വാഗതവും കെ.ഐ. നൗഷാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story