Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജുഡീഷ്യറി...

ജുഡീഷ്യറി സ്വതന്ത്രമായി പ്രവർത്തിക്കണം ^കാനം രാജേന്ദ്രൻ

text_fields
bookmark_border
ജുഡീഷ്യറി സ്വതന്ത്രമായി പ്രവർത്തിക്കണം -കാനം രാജേന്ദ്രൻ തൃശൂർ: മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജുഡീഷ്യറി സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.ഐ.വൈ.എഫ് ദ്വിദിന സംസ്ഥാന യുവതി ക്യാമ്പ് പീച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തെ ബഹുമാനിക്കാത്ത ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഭരണഘടന പരിമിതപ്പെടുത്തി ഇല്ലാതാക്കാനും ജനകീയ സമരങ്ങളെ തകര്‍ക്കാനും വര്‍ഗീയത ആയുധമാക്കി മനുഷ്യനെ വിഭജിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇൗ സാഹചര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി യുവാക്കളുടെ ഒത്തുചേരലും പ്രവര്‍ത്തനവും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടക സമിതി കണ്‍വീനര്‍ അനിത രാജ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ. രാജന്‍ എം.എല്‍.എ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.കെ. ആശ എം.എല്‍.എ, സംസ്ഥാന പ്രസിഡൻറ് ആര്‍. സജിലാല്‍, ചിത്രകാരി ദുര്‍ഗ മാലതി എന്നിവര്‍ സംസാരിച്ചു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറായില്ലെങ്കില്‍ ഇവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story