Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്തരേന്ത്യൻ...

ഉത്തരേന്ത്യൻ ഉള്ളിക്കച്ചവടക്കാരെ കബളിപ്പിച്ച്​ മലയാളികൾ മുങ്ങിയെന്ന്​ പരാതി

text_fields
bookmark_border
തൃശൂർ: ഉത്തരേന്ത്യൻ ഉള്ളിക്കച്ചവടക്കാരിൽനിന്നും കർഷകരിൽനിന്നും ഉള്ളിയും വെളുത്തുള്ളിയും വാങ്ങിയ മലയാളികളായ മൂന്നുപേർ പണം നൽകാതെ മുങ്ങിയതായി പരാതി. ഇവരുടെ ചതിയിൽ തങ്ങൾക്ക് 20 കോടിയോളം രൂപ നഷ്ടെപ്പട്ടതായി ഉത്തരേന്ത്യൻ കച്ചവട സംഘം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പി.കെ. സൈജു, ചാഴൂർ സ്വദേശി ജയേഷ്, തലശ്ശേരി സ്വദേശി അബ്്ദുല്ല എന്നിവർെക്കതിരെ പൊലീസ് ഇതുവരെ നടപടിയെടുത്തില്ലെന്നും കച്ചവടക്കാർ ആരോപിച്ചു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉള്ളി കർഷകരെയും മൊത്തക്കച്ചവടക്കാരെയുമാണ് ഇവർ ചരക്ക് വാങ്ങിയ ശേഷം പണം നൽകാതെ കബളിപ്പിച്ചത്. വാടാനപ്പിള്ളിയിലെയും രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ എഫ്.െഎ.ആർ ഉണ്ട്. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിനെ തുടർന്ന് ഇവർക്കെതിരെ പൊലീസ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ പിടികൂടിയിട്ടില്ലെന്ന് സംഘത്തിന് നേതൃത്വം നൽകിയ കൗശൽകുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജിതേന്ദ്രകുമാർ, ഭവൻ ഗുലയ്, അതുൽ കാങ്കായ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story