Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഭിജിത്തിനെ...

അഭിജിത്തിനെ അഭിനന്ദിച്ച് കെ. രാധാകൃഷ്ണന്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: ബലൂണ്‍ വിറ്റ് പഠനം നടത്തി എസ്.എസ്.എൽ.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിന് ആശംസകളുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ. രാധകൃഷ്ണന്‍ എത്തി. സ്വന്തമായി വീടില്ലാതെ രോഗിയായ അച്ഛനും കുടുംബത്തിനും തണലായി ഒട്ടനവധി പ്രതിസന്ധികളെ മറികടന്ന് അഭിജിത്ത് കരസ്ഥമാക്കിയ വിജയം ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പുല്ലൂരിലെ അഭിജിത്തി​െൻറ വീട്ടിലെത്തിയ കെ. രാധാകൃഷ്ണന്‍ അഭിജിത്തി​െൻറ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വീടും സ്ഥലവും പാര്‍ട്ടി നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഭിജിത്തിനായുള്ള സ്ഥലവും വീടും ഒരുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story