Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൈതാനം ലഭിച്ചില്ല...

മൈതാനം ലഭിച്ചില്ല തൃപ്രയാറിലെ സബ് ആർ.ടി.ഒാഫിസ് പ്രവർത്തനം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
തൃപ്രയാർ: സി.പി.എം പ്രാദേശിക നേതാക്കളുടെ എതിർപ്പ് മൂലം ടെസ്റ്റിന് മൈതാനം കിട്ടിയില്ല. തൃപ്രയാറിൽ അനുവദിച്ച സബ് ആർ.ടി ഓഫിസി​െൻറ പ്രവർത്തനം അനിശ്ചിതത്വത്തിൽ. ഗീത ഗോപി എം.എൽ.എ താൽപര്യമെടുത്താണ് ഓഫിസ് അനുവദിച്ചത്. സി.പി.എം ലോക്കൽ നേതാക്കളുടെ എതിർപ്പുമൂലമാണ് ഡ്രൈവിങ് ലൈസൻസിനും വാഹനങ്ങൾക്കും ടെസ്റ്റ് നൽകുന്നതിനുള്ള മൈതാനം ലഭിക്കാത്തത്. നാട്ടിക ഗ്രാമ പഞ്ചായത്തുവക മൈതാനത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ സി.പി.എം നേതാവുൾപ്പെടെയുള്ള പരിസരവാസികൾ ഇതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. തങ്ങൾ വർഷങ്ങളായി കളിക്കാൻ ഉപയോഗിച്ചു വരുന്നതാണ് ഈ മൈതാനമെന്നും അത് മറ്റൊരു പ്രവർത്തനത്തിനും നൽകാൻ സമ്മതിക്കില്ലെന്നുമാണ് ഇവരുടെ വാദം. ആഴ്ചയിൽനാലു ദിവസം രാവിലെ 11 വരെയാണ് ടെസ്റ്റുകൾക്ക് വേണ്ടി വരിക. ഒരു വർഷത്തേക്ക് 45സ​െൻറ് വരുന്ന സ്വകാര്യ സ്ഥലം സൗജന്യമായി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ അഞ്ചു വർഷത്തേക്കെങ്കിലും സ്ഥലം ലഭിച്ചാൽ മാത്രമേ െടസ്റ്റുകൾക്ക് ആർ.ടി വകുപ്പ് അംഗീകാരം കൊടുക്കുകയുള്ളൂ. ഓഫിസി​െൻറ പ്രവർത്തനം തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലാണ് നിശ്ചയിച്ചിരിക്കുന്നത്. തൃശൂർ ആർ.ടി.ഒ പരിധിയിലെ 24 വില്ലേജുകളും ഗുരുവായൂർ സബ് ആർ.ടി.ഒയിലെ ആറ് വില്ലേജുകളും ചേർന്നാണ് തൃപ്രയാർ സബ് ആർ.ടി ഓഫിസ് രൂപവത്കരിച്ചത്. ജോയൻറ് ആർ.ടി.ഒയെയും നിയമിച്ചു. 30 വില്ലേജുകളിലെ ആയിരക്കണക്കിന് വാഹന ഉടമകൾക്ക് ഉപകാരപ്രദമാകുന്ന സർക്കാർ നടപടിയെയാണ് സി.പി.എമ്മി​െൻറ നേതൃത്വത്തിലുള്ള എതിർപ്പുമൂലം അനിശ്ചിതത്വത്തിലായത്. നാട്ടികയിൽ നിരവധി വികസനങ്ങൾ കൊണ്ടുവന്ന എൽ.ഡി.എഫിന് മങ്ങലേൽപ്പിക്കുന്ന നടപടിയായി മാറുമെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story