Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹല്ലുകളുടെ...

മഹല്ലുകളുടെ ഏകോപനത്തിന് സമിതി

text_fields
bookmark_border
മേത്തല: കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലങ്ങളിലെ ക്ക് രൂപം നൽകി. വിദ്യാഭ്യാസ, സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും, മഹല്ലുകളുടെ അനുഭവസമ്പത്ത് പരസ്പരം കൈമാറുന്നതിനുമാണ് സമിതി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ചെയർമാൻ ഡോ. പി.എ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഡയറക്ടർ വിശദീകരിച്ചു. സി.സി.വൈ.എം പ്രിൻസിപ്പൽ ഡോ. സുലേഖ പി.എസ്.സി പരിശീലന ക്ലാസിനെക്കുറിച്ച് വിശദീകരിച്ചു. മഹല്ല് ഏകോപന സമിതിയുടെ പ്രവർത്തനം സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു. കൺവീനർ കെ.എ. അബ്്ദുൽ ജലീൽ, ചേരമാൻ മഹല്ല് സെക്രട്ടറി എസ്.എ. അബ്്ദുൽ ഖയ്യൂം, ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, ചേരമാൻ മഹല്ല് ട്രഷറർ എ.കെ.കെ. നയന, സാലി സജീർ, എ.എ.അഷറഫ്, ഷാജഹാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story