Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാടാനപ്പള്ളിയിലെ...

വാടാനപ്പള്ളിയിലെ രണ്ടാമത്തെ കാരുണ്യഭവനത്തിന് ഇന്ന് ശിലയിടും

text_fields
bookmark_border
വാടാനപ്പള്ളി: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമയിൽ വാടാനപ്പള്ളിയിലെ രണ്ടാമത്തെ കാരുണ്യഭവനത്തിന് വ്യാഴാഴ്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ശിലയിടും. ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ച രായംമരക്കാർ വീട്ടിൽ സലീമി​െൻറ കുടുംബത്തിനാണ് മുസ്‌ലിം ലീഗ്‌ പഞ്ചായത്ത്‌ കമ്മിറ്റിയും ഗ്രീൻ റഹ്‌മ പ്രവാസി കൂട്ടായ്‌മയും ചേർന്ന് കാരുണ്യവീടൊരുക്കുന്നത്‌. ഖത്തറിൽ വീട്ടുഡ്രൈവറായിരുന്ന സലീം നാലര വർഷം മുമ്പാണ് മരിച്ചത്. സുമനസ്സുകളുടെ സഹായത്താൽ കിട്ടിയ ആറ് സ​െൻറ് ഭൂമിയിൽ എട്ട് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിക്കുക. വൈകീട്ട് മൂന്നിന് വാടാനപ്പള്ളി അഞ്ചങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ശിഹാബ് തങ്ങൾ അനുസ്മരണം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story