Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ നഗരസഭ:...

ഗുരുവായൂർ നഗരസഭ: വിവിധും ഷെനിലും സ്ഥിരം സമിതി അധ്യക്ഷന്മാർ

text_fields
bookmark_border
ഗുരുവായൂര്‍: എൽ.ഡി.എഫിലെ ധാരണ പ്രകാരം അധ്യക്ഷന്മാർ രാജിവെച്ച നഗരസഭ കൗൺസിലിലെ സ്ഥിരം സമിതികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ക്ഷേമകാര്യ സമിതിയുടെയും മരാമത്ത് സമിതിയുടെയും അധ്യക്ഷന്മാരെയാണ് തെരഞ്ഞെടുത്തത്. ക്ഷേമകാര്യ അധ്യക്ഷനായി കെ.വി. വിവിധിനെയും മരാമത്ത് അധ്യക്ഷനായി ടി.എസ്. ഷെനിലിനെയും തെരഞ്ഞെടുത്തു. ഇരുവരും സി.പി.എം പ്രതിനിധികളാണ്. ഷെനില്‍ നാലാം വാര്‍ഡിനെയും വിവിധ് 30ാം വാര്‍ഡിനെയുമാണ് പ്രതിനിധീകരിക്കുന്നത്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമാണ് വിവിധ്. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം, എല്‍.ഐ.സി ഏജൻറ്സ് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡൻറ്, കോട്ടപ്പടി സഹകരണ ബാങ്ക് ഡയറക്ടര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം വില്ലേജ് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ് ഷെനില്‍. ക്ഷേമകാര്യ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് യു.ഡി.എഫിലെ മാഗി ആല്‍ബര്‍ട്ടായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. മരാമത്ത് അധ്യക്ഷ സ്ഥാനത്തേക്ക് യു.ഡി.എഫിലെ റഷീദ് കുന്നിക്കല്‍ മത്സരിച്ചു. രണ്ട് കമ്മിറ്റികളിലും എല്‍.ഡി.എഫിന് നാലും യു.ഡി.എഫിന് മൂന്നും വോട്ടുകള്‍ ലഭിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ടി.എസ്. നിഷാറ്റ് വരണാധികാരിയായി. പുതിയ അധ്യക്ഷന്മാരെ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷൻ കെ.പി. വിനോദ്, നഗരസഭ മുന്‍ അധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, സ്ഥിരം സമിതി അധ്യക്ഷ നിര്‍മല കേരളന്‍, പ്രതിപക്ഷ നേതാവ് ആേൻറാ തോമസ്, സുരേഷ് വാര്യര്‍, കെ.എ. ജേക്കബ്, അഭിലാഷ് വി. ചന്ദ്രൻ എന്നിവര്‍ അഭിനന്ദിച്ചു. ജനതാദൾ എസ് പ്രതിനിധിയായ സുരേഷ് വാര്യർ ക്ഷേമകാര്യ അധ്യക്ഷ സ്ഥാനവും സി.എം.പി പ്രതിനിധിയായ ആർ.വി. അബ്ദുൽ മജീദ് മരാമത്ത് അധ്യക്ഷ സ്ഥാനവും രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story