Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുല്ലക്കരയിൽ...

മുല്ലക്കരയിൽ അടിപ്പാതയില്ലാതെ റോഡ് നിർമാണത്തിന് നീക്കം

text_fields
bookmark_border
തൃശൂർ: മണ്ണുത്തി--വടക്കഞ്ചേരി ആറുവരിപ്പാതയിൽ മുല്ലക്കരയിൽ അടിപ്പാതയില്ലാതെ റോഡ് നിർമാണത്തിന് കരാർ കമ്പനിയുടെ തിരക്കിട്ട നീക്കം. ഹൈകോടതിയിൽ ഇത് സംബന്ധിച്ച പരാതിയിൽ തീർപ്പാവുന്നതിനു മുമ്പാണ് നീക്കം നടക്കുന്നത്. ഇതിനിടെ, മുല്ലക്കരയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സുരേഷ്ഗോപി എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. പാതയിൽ റെഡ് സിഗ്നൽ സംവിധാനം ഇല്ലാത്തതും അപകട സാഹചര്യവും ചൂണ്ടിക്കാട്ടി അടിപ്പാത അനിവാര്യമാണെന്ന് കാണിച്ച് ഹൈകോടതിയിൽ ജില്ല ഭരണകൂടം റിപ്പോർട്ട് നൽകിയിട്ടുണ്ട്. അടിപ്പാതയില്ലാതെ റോഡ് നിർമിക്കുന്നത് പ്രദേശവാസികൾ തടഞ്ഞത് തർക്കത്തിന് ഇടയാക്കിയിരുന്നു. അടിപ്പാത നിർമിക്കാൻ കരാർ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും കലക്ടർ നിർദേശം നൽകിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കെയാണ് അടിപ്പാതയൊഴിവാക്കി വ്യാഴാഴ്ച മുതൽ റോഡ് നിർമാണം പുനരാരംഭിക്കാൻ കരാർ കമ്പനി തീരുമാനിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യാപാരികളും ഉൾപ്പെട്ട സംയുക്ത സമര സമിതിയാണ് ഇവിടെ പ്രക്ഷോഭം നടത്തുന്നത്. അടിപ്പാതയില്ലാതെ റോഡ് നിർമിക്കാനുള്ള തീരുമാനത്തിനു പിന്നിൽ ഉന്നതങ്ങളിൽനിന്നുള്ള ഇടപെടലുണ്ടെന്നാണ് സമിതിയുടെ ആരോപണം. മണ്ണുത്തി-വടക്കഞ്ചേരി പാതയിൽ അപകട സൂചന സംവിധാനം ഇല്ലെന്ന് 'നേർക്കാഴ്ച'മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷിന് ലഭിച്ച വിവരാവകാശ രേഖയിൽ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. നിരന്തരം അപകടങ്ങളും മരണവും സംഭവിക്കുന്ന മുളയം റോഡിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം തുടരുന്നതിനിടെയാണ് മുല്ലക്കരയിലെ നീക്കം. അതീവ അപകട മേഖലയായതിനാൽ മുല്ലക്കരയിൽ അടിപ്പാത വേണമെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. അടിപ്പാതയൊഴിവാക്കി റോഡ് നിർമിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
Show Full Article
TAGS:LOCAL NEWS 
Next Story