Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുരുത്തി...

പുതുരുത്തി ചന്ദനക്കൊള്ള : കാട് അരിച്ച് പെറുക്കി; ഒരാൾ പിടിയിൽ

text_fields
bookmark_border
വടക്കാഞ്ചേരി : നഗരസഭയിലെ പുതുരുത്തി വനമേഖലയിൽ തമ്പടിച്ച ചന്ദനമോഷണ സംഘത്തിലെ ഒരാളെ ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് കിലോ ചന്ദനക്കാതലുമായി വനപാലകർ പിടികൂടി. തമിഴ്നാട് തിരുവണ്ണാമല സ്വദേശി പൊന്നുചാമിയാണ് (55) പിടിയിലായത്. ചന്ദനക്കൊള്ളക്ക് എത്തിയത് നാലംഗ സംഘമാണെന്ന പൊന്നുചാമിയുടെ മൊഴിയെ തുടർന്ന് മറ്റ് മൂന്നുപേർക്ക് വേണ്ടി വനപാലകർ കാട് അരിച്ച് പെറുക്കിയുള്ള തിരച്ചിൽ തുടരുകയാണ്. നാട്ടുകാരും ചന്ദനക്കൊള്ളക്കാരെ കുരുക്കാൻ വനപാലകർക്കൊപ്പമുണ്ട്‌. കഴിഞ്ഞ രാത്രി പുതുരുത്തി കുരിശ് പള്ളിക്ക് സമീപം വൻ ചന്ദന വേട്ട നടന്നിരുന്നു. വനത്തിൽ നിന്ന് വെട്ടിയെടുത്ത് ചെറിയ കഷണങ്ങളാക്കി കടത്തുകയായിരുന്ന 30 കിലോ ചന്ദനമുട്ടികൾ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടുകയും വനപാലകർക്ക് കൈമാറുകയും ചെയ്തിരുന്നു. ബിഗ് ഷോപ്പ റുകളിലും സഞ്ചികളിലും ചാക്കുകളിലുമായി കടത്തുകയായിരുന്നു ചന്ദനം. ജനങ്ങൾ വളഞ്ഞതോടെ സഞ്ചികൾ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. കാട്ടിലേക്ക് ഓടിക്കയറിയ മോഷ്ടാക്കൾക്ക് വേണ്ടി കഴിഞ്ഞ രാത്രി മുഴുവൻ വ്യാപക തിരച്ചിൽ നടന്നിരുന്നു. ഇന്നലെ ഉച്ചയോടെ ഉൾവനത്തിൽ നിന്ന് ക്ഷീണിച്ചവശനായ പൊന്നുചാമിയെ കണ്ടെത്തിയത്. ഇയാളുടെ കൈവശമുള്ള ബിഗ് ഷോപ്പറിലായിരുന്നു ചന്ദനക്കാതൽ. ഒരു മരം പൂർണമായും മുറിച്ചാലെ ഇത്രയും ചന്ദനക്കാതൽ ലഭിക്കൂവെന്നാണ് വനപാലകർ പറയുന്നത് . പിടിയിലായത് വൻ ചന്ദനമാഫിയയിലെ കണ്ണിയാണെന്നാണ് നിഗമനം. ധാരാളം ചന്ദന മരങ്ങളുള്ള പുതുരുത്തി വനമേഖലയിൽ കഴിഞ്ഞ മാസവും ചന്ദന മോഷ്ടാക്കളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുകയും ഏതാനും പേർ പിടിയിലാവുകയും ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story