Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ ജില്ല...

പുതിയ ജില്ല സെക്രട്ടറി: സി.പി.എമ്മിൽ ആശയക്കുഴപ്പം

text_fields
bookmark_border
തൃശൂർ: കെ. രാധാകൃഷ്ണന് പകരം ആരെ ജില്ല സെക്രട്ടറിയാക്കണം എന്നത് സംബന്ധിച്ച് സി.പി.എമ്മിൽ ആശയക്കുഴപ്പം. എൻ.ആർ. ബാലൻ, യു.പി. ജോസഫ്, എം.എം. വർഗീസ് എന്നിവരാണ് പ്രധാനമായും പരിഗണനയിലുള്ളത്. മൂന്നു പേരും വർഗസംഘടന ചുമതല വഹിക്കുന്നവരാണ്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണവും. കെ. രാധാകൃഷ്ണൻ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ ആവശ്യമായി വന്നത്. കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എൻ.ആർ. ബാലൻ. പാർട്ടി കുന്നംകുളം ഏരിയ സെക്രട്ടറിയായിരുന്നു. കുന്നംകുളത്തുനിന്ന് നിയമസഭയിൽ എത്തുകയും 2011ൽ വടക്കാഞ്ചേരിയിൽ പരാജയപ്പെടുകയും ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറിയും പ്രസിഡൻറുമാണ് യു.പി. ജോസഫും എം.എം. വർഗീസും. വർഗീസ് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കൂടിയാണ്. വിദ്യാർഥി സംഘടന പ്രസ്ഥാനത്തിലൂടെ സജീവമായ യു.പി. ജോസഫ് യുവജന സംഘടന നേതാവും ഇപ്പോൾ ആദിവാസി ക്ഷേമസമിതി നേതാവുമാണ്. ചാലക്കുടി മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എം.എം. വർഗീസ് നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംസ്ഥാനകമ്മിറ്റിയംഗം എന്ന പരിഗണന എൻ.ആർ. ബാലനും മുതിർന്ന നേതാവ് എന്നത് എം.എം. വർഗീസിനും സംഘാടക മികവ് യു.പി. ജോസഫിനും സെക്രട്ടറി പദവിയിലേക്കുള്ള അനുകൂല ഘടകങ്ങളാണ്. ഇതോടൊപ്പം യുവ േനതാവെന്ന പരിഗണന ബാബു എം. പാലിശ്ശേരിയും ചർച്ചയിലുണ്ടെങ്കിലും വിഭാഗീയതയുടെ പേരിൽ അച്ചടക്ക നടപടി നേരിട്ടു എന്നത് പ്രതികൂലമാകും. പാർട്ടി ജില്ല സെക്രട്ടറി സ്ഥാനം വർഗ ബഹുജന സംഘടന പദവിക്ക് മുകളിലാണെങ്കിലും ഇരട്ടപ്പദവി ഒഴിവാക്കണമെന്നാണ് നേരത്തെയുള്ള നിർദേശം. ദലിത് ശോഷൺ മുക്തി മഞ്ചി​െൻറ അഖിലേന്ത്യാ പ്രസിഡൻറായിരിക്കെയാണ് രാധാകൃഷ്ണനെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story