Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദൂരെ ഇരുന്ന്​ വാഹനം...

ദൂരെ ഇരുന്ന്​ വാഹനം നിർത്തിക്കാവുന്ന സാങ്കേതികവിദ്യയുമായി പ്ലസ്ടു വിദ്യാര്‍ഥി

text_fields
bookmark_border
തൃശൂർ: പരിശോധനക്കിടെ നിർത്താതെ പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ ഇനി പൊലീസിന് പായേണ്ടതില്ല. പ്ലസ്ടുകാര​െൻറ കണ്ടുപിടിത്തത്തിൽ ഇനി വാഹനങ്ങൾ നിർത്തുവാനും വേഗതകുറക്കുവാനും കൺട്രോൾ റൂമിൽ ഇരുന്നുതന്നെ സാധിക്കും. ചാലക്കുടി പോട്ട നെല്ലിപ്പുള്ളി വീട്ടിൽ ബിജുവി​െൻറ മകൻ സെബിൻ ബിജുവാണ് പൊലീസിന് സഹായകമായ പുതിയ സാേങ്കതികവിദ്യയുമായി രംഗത്ത് വന്നിരിക്കുന്നത്. സെബിൻ കണ്ടുപിടിച്ച ഉപകരണംകൊണ്ട് നിയമം ലംഘിക്കുന്ന വാഹനങ്ങളെ പൊലീസ് കൺട്രോൾ റൂമിലിരുന്ന് നിയന്ത്രിക്കാം. ഇൗ സംവിധാനത്തി​െൻറ ഉപകരണത്തി​െൻറ ഒരു ഘടകം വാഹനത്തിൽ ഘടിപ്പിക്കണമെന്ന് മാത്രം. ജി.എസ്.എം വഴി പ്രവർത്തിക്കുന്ന ഇൗ സംവിധാനം അഴിച്ചുമാറ്റിയാൽ വാഹനം ഒാടിക്കാനാവാത്ത തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പുതുതായി ഇറക്കുന്ന വാഹനങ്ങളിൽ ഇൗ സംവിധാനം ഘടിപ്പിച്ചാൽ വാഹനത്തെകുറിച്ച മുഴുവൻ വിവരങ്ങളും 100 മീറ്റർ ദൂരപരിധിയിൽ പൊലീസിന് ലഭിക്കും. ഇതിനായി പൊലീസ് ഒരു ട്രാൻസിസ്റ്റർ ഉപയോഗിക്കണം. വാഹന ഉടമയുടെ പേര്, നമ്പർ, എൻജിൻ നമ്പർ അടക്കം ട്രാൻസിസ്റ്റർ പടിച്ചെടുത്ത് കൺട്രോൾ റൂമിലെ കമ്പ്യൂട്ടറിൽ എത്തിക്കും. പിന്നെ വാഹനം എവിെടയായാലും വേഗത പൊലീസിന് നിയന്ത്രിക്കാനാവും. വേണ്ടി വന്നാൽ വാഹനം നിർത്തുവാനുമാവുമെന്ന് സെബിൻ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. ഇതിനായി വാഹനത്തിലേക്ക് ട്രാൻസിസ്റ്ററിലൂടെ ഒരു സന്ദേശം അയച്ചാൽ മതി. സന്ദേശം സ്വീകരിക്കുന്നതോടെ വാഹനത്തിൽ ഒരു അലാറം അടിക്കും. 10 െസക്കൻഡിനുള്ളിൽ വേഗത കുറഞ്ഞ് വാഹനം നിൽക്കും. പൊലീസ് പിൻതുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാവും. മദ്യപിച്ച് വാഹനം ഒാടിക്കുന്നവെരയും കള്ളക്കടത്തുകാരെയും സ്കൂൾ സമയങ്ങളിൽ അമിത വേഗതയിൽ വാഹനം ഒാടിക്കുന്നവരെയും ഇതുകൊണ്ട് നിയന്ത്രിക്കാം. ഒപ്പം ആളില്ലാ റെയിൽവേ ഗേറ്റുകളിൽ അപകടം കുറക്കാനുമാവുമെന്ന് സെബിൻ പറഞ്ഞു. ആളൂർ എസ്.എൻ.വി.എച്ച്.എസിലെ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ സെബിക്ക് ഉപകരണം നിർമിക്കുന്നതിന് 2500 രൂപയാണ് ചെലവ് വന്നത്. ഈ സാങ്കേതികവിദ്യ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ബി.ഡി. ദേവസി എം.എൽ.എയുടെ ഇടപെടലിനെ തുടര്‍ന്ന് അനുവാദം ലഭിച്ചിട്ടുണ്ടെന്ന് സെബിന്‍ പറഞ്ഞു. ഒപ്പം പേറ്റൻറിനായി അപേക്ഷയും നൽകിയിട്ടുണ്ട്. മാതാവ് സീനയും ബന്ധുവായ ടി.ആര്‍. ഫ്രാന്‍സിസും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story