Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനാധിപത്യം...

ജനാധിപത്യം തെരഞ്ഞെടുപ്പ്​ മാത്രമല്ല ^ഡോ. കെ.എൻ. ഹരിലാൽ

text_fields
bookmark_border
ജനാധിപത്യം തെരഞ്ഞെടുപ്പ് മാത്രമല്ല -ഡോ. കെ.എൻ. ഹരിലാൽ തൃശൂർ: ജനാധിപത്യമെന്നാൽ തെരഞ്ഞെടുപ്പ് മാത്രമാണെന്ന കാഴ്ചപ്പാടിന് മാറ്റം വേണമെന്ന് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് ചെയർമാനും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. കെ.എൻ. ഹരിലാൽ അഭിപ്രായപ്പെട്ടു. 'നവകേരളത്തിന് ജനകീയാസൂത്രണ'ത്തി​െൻറ നടത്തിപ്പിനും ഏകോപനത്തിനും ഗ്രാമപഞ്ചായത്തുകൾ തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകരുടെ രണ്ടു ദിവസത്തെ സംസ്ഥാനതല പരിശീലനം 'കില'യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിൽ ജനങ്ങൾക്ക് കാര്യമായ പങ്കാളിത്തമില്ലാത്തതുകൊണ്ട് പല പ്രശ്നങ്ങളുമുണ്ട്. ഇതിന് പരിഹാരമായാണ് പഞ്ചായത്തിരാജ് സംവിധാനവും കേരളത്തിൽ ജനകീയാസൂത്രണവും നിലവിൽ വന്നത്. പ്രായോഗികമായ ജനപങ്കാളിത്തം ഉറപ്പു വരുത്താൻ ജനകീയ വേദികൾ വേണം. ജനഹിതം മാനിക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. ജനകീയാസൂത്രണം വന്നതോടെ ആസൂത്രണം സമയബന്ധിതമായി നടപ്പാക്കാൻ പതിമൂന്നാം പദ്ധതിക്കു കഴിഞ്ഞു. ജനാധിപത്യം കൂടുതൽ ജനാധിപത്യവത്കരിക്കാൻ പ്രായോഗിക തലത്തിൽ ജനങ്ങളിൽ അധികാരമെത്തണമെന്നും അദ്ദേഹം പറഞ്ഞു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ അധ്യക്ഷത വഹിച്ചു. ഡോ. ജെ.ബി. രാജൻ, എസ്.ആർ.ജി അംഗം കെ. അർജുനൻ, കൺവീനർ വി.എസ്. ബിജു, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മി എന്നിവർ സംസാരിച്ചു. എസ്.ആർ.ജി അംഗങ്ങളായ സനൽകുമാർ, എസ്. ജമാൽ, ടി. സുരേഷ് ബാബു, ജി.കെ. സദനരാജൻ എന്നിവർ സംബന്ധിച്ചു. പപ്പൻ കുട്ടമ്മത്ത്, മദൻ മോഹൻ, എം.കെ. വാസു, കെ.കെ. രവി തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാനെത്ത വിവിധ ഗ്രാമപഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കു പുറമെ ജില്ല കോഒാഡിനേറ്റർമാരും പങ്കെടുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story