Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർബൻ ബാങ്ക് ചെയർമാൻ...

അർബൻ ബാങ്ക് ചെയർമാൻ സ്ഥാനം: എ ഗ്രൂപ്പ് പിടിമുറുക്കുന്നു

text_fields
bookmark_border
ഗുരുവായൂര്‍: നിയമന വിവാദത്തിൽ ചെയർമാനും വൈസ് ചെയർമാനും രാജി നൽകിയ അർബൻ ബാങ്കിൽ പിടിമുറുക്കാൻ കോൺഗ്രസ് എ ഗ്രൂപ്പ്. ചെയർമാൻ സ്ഥാനം വേണമെന്ന നിലപാടിലേക്കാണ് എ വിഭാഗം നീങ്ങുന്നത്. നിലവിൽ ഐ വിഭാഗത്തിന് ചെയർമാൻ സ്ഥാനവും എ വിഭാഗത്തിന് വൈസ് ചെയർമാൻ സ്ഥാനവുമാണ് ഉണ്ടായിരുന്നത്. എന്നാൽ ഡയറക്ടർമാരുടെ ഗ്രൂപ്പുകളിലുണ്ടായ മാറ്റത്തി​െൻറ പിൻബലത്തിലാണ് എ വിഭാഗം ചെയർമാൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നത്. ആക്ടിങ് ചെയർമാനായി തുടരുന്ന എ ഗ്രൂപ്പുകാരനായ ആേൻറാ തോമസി​െൻറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ചെയർമാൻ വി. വേണുഗോപാൽ രാജി വെച്ചപ്പോൾ ഡയറക്ടർ ബോർഡ് യോഗം ആേൻറാ തോമസിനെ ആക്ടിങ് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. ഈ സാഹചര്യത്തിൽ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് ആേൻറാ തോമസി​െൻറ രാജി സ്വീകരിച്ചാൽ ഭരണ പ്രതിസന്ധിക്ക് വഴിവെക്കും എന്നതിനാലാണ് ഇദ്ദേഹം തുടരുന്നത്. ബാങ്കിലെ ഇപ്പോഴത്തെ വിവാദങ്ങൾ ഐ ഗ്രൂപ്പിലെ പടലപിണക്കങ്ങളുടെ സൃഷ്ടിയാണെന്നാണ് എ ഗ്രൂപ്പി​െൻറ വിലയിരുത്തൽ. ഐ വിഭാഗത്തിലുണ്ടായ വിള്ളലുകളും ഇതേ ഗ്രൂപ്പിലെ ഒരു കെ.പി.സി.സി നേതാവി​െൻറ ഇടപെടലുകളുമാണ് നിയമന വിവാദം ആളിക്കത്തിച്ചതെന്ന് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതി​െൻറ പേരിൽ തങ്ങളുടെ ഗ്രൂപ്പുകാരനായ വൈസ് ചെയർമാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു എ ഗ്രൂപ്പ്. ഒടുവിൽ പാർട്ടി താൽപര്യത്തിനായി സ്ഥാനത്യാഗത്തിന് തയാറായെങ്കിലും എ ഗ്രൂപ്പി​െൻറ ബലത്തിന് അനുസരിച്ച് ചെയർമാൻ സ്ഥാനം തന്നെ ലഭിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും ഗ്രൂപ്പിൽ ധാരണയായിട്ടുണ്ട്. നഗരസഭ കൗൺസിലിലെ പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യത്തെ കുറിച്ച് ചർച്ചക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് വൈസ് ചെയർമാനായ ആേൻറാ തോമസാണ് പ്രതിപക്ഷ നേതാവ്. ഐ ഗ്രൂപ്പിനുള്ളിലെ പോരിന് എ ഗ്രൂപ്പിന് വില നൽകാനാവില്ലെന്നും നിലപാട് തുറന്നുപറഞ്ഞിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story