Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിടുക്കികൾക്ക്​ എ...

മിടുക്കികൾക്ക്​ എ പ്ലസ്​ തിളക്കം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ 'മിടുക്കിക്കൊരു ഭവനം' പദ്ധതിക്ക് വഴിതുറന്ന ഇരട്ടകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസോടെ മിടുക്ക് തെളിയിച്ചു. കരൂപ്പടന്ന സ്വദേശി പരേതനായ ഷൗക്കത്തലിയുടെ മക്കളായ ശഫ്നയും ശബ്നയുമാണ് ആ മിടുക്കികൾ. ഇരുവരും കൊടുങ്ങല്ലൂർ ജി.ജി.എച്ച്.എസ്.എസ് വിദ്യാർഥികളാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അപകടം പിതാവിനെ തട്ടിയെടുക്കുന്നത്. പിന്നീട് ആ കുടുംബത്തിന് വിദ്യാലയത്തിലെ കരുണാർദ്ര മനസ്സുകൾ താങ്ങാവുകയായിരുന്നു. അധ്യാപകരായ സക്കീന, വത്സല, ഇ.കെ. സോമൻ, പി.ടി.എ പ്രസിഡൻറായിരുന്ന പി.എച്ച്. അബ്ദുറഷീദ്, ഇപ്പോഴത്തെ എ.ഇ.ഒ വി.ജി. സുജാത എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള ശ്രമങ്ങൾ. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഡയറക്ടർ ഡോ. സി. മുഹമ്മദ് അഷറഫ് ഇൗ ശ്രമം അറിഞ്ഞതോടെ സഹായവുമായി രംഗത്തുവരികയും അങ്ങനെ 'മിടുക്കിക്കൊരു ഭവനം' പദ്ധതി യാഥാർഥ്യമാവുകയുമായിരുന്നു. അധ്യാപിക സെക്കീനയുടെ നേതൃത്വത്തിൽ അഞ്ച് സ​െൻറ് സ്ഥലം വാങ്ങി. വേഗത്തിൽ ആദ്യ ഭവനം ഒരുക്കി ശഫ്നക്കും ശബ്നക്കും കൈമാറി. മിടുക്കിക്കൊരു ഭവനം പദ്ധതിയിൽ ഇതിനകം ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് 11 വീടുകൾ വിദ്യാർഥികൾക്ക് കൈമാറിക്കഴിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story