Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആലഞ്ചേരിക്ക്​...

ആലഞ്ചേരിക്ക്​ പിന്തുണയുമായി സീറോ മലബാർ കാത്തലിക് അസോ.

text_fields
bookmark_border
ആലഞ്ചേരിക്ക് പിന്തുണയുമായി സീറോ മലബാർ കാത്തലിക് അസോ. കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പൊതുപരിപാടികളിൽ ബഹിഷ്കരിക്കുമെന്ന നിലപാടുമായി രംഗത്തുവന്ന വൈദികർക്കെതിരെ കർദിനാളിനെ പിന്തുണക്കുന്ന സീറോ മലബാർ കാത്തലിക് അസോസിയേഷൻ(എസ്.എം.സി.എ). എറണാകുളം അതിരൂപതയിലെ അൽമായരുടെ വിശ്വാസത്തിന് ക്ഷതമേൽപിക്കുന്ന വൈദികരെ വിശ്വാസപരിശീലന രംഗത്തുനിന്നും വൈദിക പഠനരംഗത്തുനിന്നും ഇപ്പോഴുള്ള സ്ഥാനങ്ങളിൽനിന്നും മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പ്രസ്താവനയുമായി രംഗത്തുവന്ന വിമത വൈദികർ സീറോ മലബാർ സിനഡി​െൻറ തീരുമാനങ്ങളെയാണ് വെല്ലുവിളിച്ചിരിക്കുന്നതെന്നും ഇവരെ നിലക്കുനിർത്താൻ സിനഡിന് കഴിയുന്നില്ലെങ്കിൽ വിശ്വാസിസമൂഹം അത് ഏറ്റെടുക്കേണ്ടിവരുമെന്ന് സീറോ മലബാർ കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് വി.വി. അഗസ്റ്റ്യനും ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ വടശ്ശേരിയും വാർത്തക്കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story