Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർബുദ നിർണയ ക്യാമ്പ്...

അർബുദ നിർണയ ക്യാമ്പ് നടത്തിയതായി രേഖ ചമച്ച് പണം തട്ടിയതായി പരാതി

text_fields
bookmark_border
മാള: കെ. കരുണാകരന്‍ സ്മാരക കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററില്‍ വനിതകള്‍ക്കായി . കഴിഞ്ഞ മാര്‍ച്ച് 13ന് മാള ഗവ. ആശുപത്രിയില്‍ ക്യാമ്പ് നടത്തിയതായി വ്യാജ രേഖയുണ്ടാക്കി 49,997 രൂപ തട്ടിയെടുത്തതായി പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമ​െൻററി പാര്‍ട്ടി ലീഡർ ടി.കെ. ജിനേഷാണ് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയത്. 2017-18ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,000 രൂപയാണ് വകയിരുത്തിയത്. ഒ.പി.യിലെത്തിയ രോഗികളെക്കൊണ്ട് ഒപ്പിടുവിച്ച് മിനുറ്റ്സ് വ്യാജമായുണ്ടാക്കി. ബില്ലും വൗച്ചറുകളും തയാറാക്കി. അർബുദ നിർണയത്തിന് ആവശ്യമായ ഉപകരണങ്ങളോ മരുന്നുകളോ ഉപയോഗിച്ചില്ല. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ അറിയിക്കാതെയാണ് പദ്ധതി നടത്തിയത്. തുക അനുവദിക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും അലോട്ട്മ​െൻറില്‍ ഒപ്പിട്ട്‌ നൽകിയതായി കാണുന്നതായും പരാതിയോടൊപ്പം ഹാജരാക്കിയ രേഖകളിൽ പറയുന്നു. സംഭവത്തിൽ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമ​െൻററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ടി.കെ. ജിനേഷ് അധ്യക്ഷത വഹിച്ചു. വർഗീസ് വടക്കന്‍, ജൂലി ബെന്നി, സ്മിത ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരന്‍ പ്രതികരിച്ചു. 100 ശതമാനം പദ്ധതി പണം ചെലവഴിച്ച പഞ്ചായത്താണിത്. കോൺഗ്രസ് ഭരിച്ച മുൻ പഞ്ചായത്തിന് അതിനായില്ല എന്നതിനാലാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story