Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടമുട്ടം...

എടമുട്ടം പാലപ്പെട്ടിയില്‍ വീണ്ടും വാഹനാപകടം; ചരക്ക് ലോറി കെട്ടിടത്തിലിടിച്ച്​ മറിഞ്ഞു

text_fields
bookmark_border
ചെന്ത്രാപ്പിന്നി: എടമുട്ടം പാലപ്പെട്ടിയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കെട്ടിടത്തിലിടിച്ച് മറിഞ്ഞു. പാലപ്പെട്ടി കിഴക്കേവളവില്‍ വെള്ളിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം. മഹാരാഷ്ട്രയില്‍നിന്ന് എറണാകുളത്തേക്ക് സവാള കയറ്റിപ്പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിഴക്കേ വളവിലെ സഫ ചിക്കന്‍ സ​െൻററി‍​െൻറ കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചുകയറിയത്. കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന 50ഓളം കോഴികള്‍ ചത്തു. ഏതാനും നാളുകള്‍ക്ക് മുമ്പ് പാലപ്പെട്ടി പടിഞ്ഞാറെ വളവില്‍ ചരക്ക് ലോറി ഇടിച്ച് കെട്ടിടം തകര്‍ന്നിരുന്നു. അപകടം പതിവായ പാലപ്പെട്ടി വളവുകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാത്തതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒരുവര്‍ഷത്തില്‍ നൂറിലധികം അപകടങ്ങളാണ് ഈ ഭാഗത്ത് നടക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഹൈവേ സുരക്ഷ ജാഗ്രതസമിതിയുടെ നേതൃത്വത്തില്‍ സൂചന ബോര്‍ഡുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി രണ്ടുമാസം മുമ്പ് വലപ്പാട് ഗ്രാമപഞ്ചായത്തി‍​െൻറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും ഇതുവരെയും ഒന്നും നടപ്പായില്ലെന്ന് പഞ്ചായത്തംഗം സുമേഷ് പാനാട്ടില്‍ പറഞ്ഞു. മജ്ലിസുന്നൂര്‍ വാര്‍ഷിക സംഗമം കയ്പമംഗലം: മൂന്നുപീടിക മജ്ലിസുന്നൂര്‍ കോഒാഡിനേഷന്‍ കമ്മിറ്റിയുടെ മൂന്നാമത് മജ്ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഈമാസം ആറിന് നടക്കും. വൈകീട്ട് ഏഴിന് ശംസുല്‍ ഉലമ നഗറില്‍ സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും. ഭാരവാഹികളായ അബ്ദുല്‍ മജീദ്‌, ശിഹാബുദ്ദീന്‍ മൗലവി, സിദ്ദീഖ് ഫൈസി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story