Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകശാപ്പിനായി കൊണ്ടുവന്ന ...

കശാപ്പിനായി കൊണ്ടുവന്ന മൃഗങ്ങളെ തിരിച്ചയച്ചു

text_fields
bookmark_border
ചാലക്കുടി: ഇരിങ്ങാലക്കുട ചന്തയില്‍നിന്ന് ചാലക്കുടിയിലെ അറവുശാലയിലേക്ക് കശാപ്പിനായി പന്നികളുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പിന്നീട് നഗരസഭ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ പുറത്ത് നിന്നുള്ളവയെ ചാലക്കുടിയില്‍ അറവ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ച് വാഹനം തിരിച്ചയച്ചു. മതിയായ സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭയിലെ അറവുശാലയുടെ പ്രവര്‍ത്തനം ഹൈകോടതി തടഞ്ഞിരുന്നു. എന്നാല്‍, പുറത്തുനിന്ന് അറുത്ത് കൊണ്ടുവരുന്നത് മാര്‍ക്കറ്റില്‍ വിൽക്കാന്‍ അനുവദിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ പന്നിയെ ചാലക്കുടി മാര്‍ക്കറ്റിലും ആട്, പോത്ത് തുടങ്ങിയവയെ കളമശ്ശേരിയിലും അറക്കാന്‍ ഇരിങ്ങാലക്കുട നഗരസഭ അനുമതി സമ്പാദിച്ചിരുന്നു. സാധാരണ ദിവസങ്ങളില്‍ ഒരു പന്നിയെയും വിശേഷ ദിവസങ്ങളില്‍ രണ്ടെണ്ണത്തിനെയും അറുക്കാനുള്ള അനുമതിയാണ് ലഭിച്ചത്. നിലവില്‍ ചാലക്കുടി മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യം പള്ളിത്തോട്ടിലൂടെയാണ് ഒഴുക്കുന്നത്. ഇതുമൂലം പ്രദേശത്ത് ദുര്‍ഗന്ധവും ആരോഗ്യപ്രശ്‌നങ്ങളും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള മാലിന്യം കൂടി ഒഴുകിയെത്തിയാല്‍ രൂക്ഷത വർധിക്കും. അറവിന് അനുമതി കൊടുക്കുന്നത് ചര്‍ച്ച ചെയ്യാനായി നടന്ന എല്‍.ഡി.എഫ് പാര്‍ലമ​െൻററി പാര്‍ട്ടി യോഗത്തില്‍ പള്ളിത്തോട് കടന്ന് പോകുന്ന വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ സീമ ജോജോയും വി.ജെ. ജോജിയും പ്രതിഷേധം അറിയിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് ബന്ധപ്പെട്ടവര്‍ അനുമതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് പന്നികളുമായി എത്തിയ വാഹനം വാര്‍ഡ് കൗണ്‍സിലര്‍ സീമ ജോജോ, സി.കെ. വിന്‍സ​െൻറ്, സി.എസ്. വിനു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. ചര്‍ച്ചയില്‍ നഗരസഭ ചെയര്‍പേഴ്‌സൻ ജയന്തി പ്രവീണ്‍കുമാര്‍, വൈസ്‌ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, കൗണ്‍സിലര്‍മാരായ പി.എം. ശ്രീധരന്‍, വി.ഒ. പൈലപ്പന്‍, ബിജി സദാനന്ദന്‍, വി.ജെ. ജോജി, സീമ ജോജോ എന്നിവർ സംസാരിച്ചു. കാടുകുറ്റിയിൽ പുതിയ കൊയ്ത്തുയന്ത്രമെത്തി ചാലക്കുടി: കാടുകുറ്റി പഞ്ചായത്തിൽ പുതിയ കൊയ്ത്തുയന്ത്രം എത്തി. യന്ത്രത്തി​െൻറ ഉദ്ഘാടനം ഏപ്രിൽ നാലിന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story