Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം താലൂക്ക്​...

കുന്നംകുളം താലൂക്ക്​ ശനിയാഴ്ച മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
കുന്നംകുളം: കുന്നംകളും താലൂക്ക് ശനിയാഴ്ച 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ആദ്യത്തെ ഇ- ഓഫിസ് ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും. ടൗൺ ഹാളിന് സമീപമാണ് ഉദ്ഘാടനവേദി. താലൂക്ക് ആസ്ഥാനമന്ദിര നിർമാണം ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി മൊയ്തീൻ പറഞ്ഞു. നഗരസഭ പ്രദേശത്ത് തന്നെ മന്ദിരത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കലക്ടറോട് നിർദേശിച്ചിട്ടുണ്ട്. ഇതിനായി ബജറ്റിൽ വകയിരുത്തിയ 10 കോടിയിൽ രണ്ട് കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചു. എല്ലാ ഓഫിസുകളും അനുബന്ധ കാര്യാലയങ്ങളും ഒറ്റ കുടക്കീഴിൽ സജ്ജീകരിക്കാനാവുന്ന തരത്തിൽ സിവിൽ സ്റ്റേഷൻ നിർമിക്കാനാണ് ഉദ്ദേശം. ആർ.ടി.ഒ, സഹകരണ സംഘം, വ്യവസായ വകുപ്പ്, സിവിൽ സെപ്ലെസ്, ലീഗൽ മെട്രോളജി, എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച്, തുടങ്ങിയവയാണ് ഉടൻ വരേണ്ടത്. പ്രകൃതിക്ഷോഭം, ഇലക്ഷൻ കമീഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻമാരെ കുന്നംകുളത്ത് നിയമിച്ചിട്ടുണ്ട്. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പ്രഫ. സി. രവീന്ദ്രനാഥ്, എം.പിമാരായ സി.എൻ. ജയദേവൻ, ഡോ. പി.കെ. ബിജു, ഇന്നസ​െൻറ്, ജില്ലയിലെ മുഴുവൻ എം.എൽ.എമാരും പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറും. തഹസിൽദാർ ബ്രീജാകുമാരി, നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ, ടി.കെ. വാസു എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story