Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള കലാമണ്ഡലത്തില്‍...

കേരള കലാമണ്ഡലത്തില്‍ യാത്രയയപ്പ് സമ്മേളനം

text_fields
bookmark_border
ചെറുതുരുത്തി-: കേരള കലാമണ്ഡലത്തിൽ നടക്കുന്ന നിള സംഗീതോത്സവത്തിൽ രണ്ടാംദിനം ഭാരതി ശിവജി, കലാമണ്ഡലം സരസ്വതി എന്നിവർ അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി. അധ്യാപകരായ കലാമണ്ഡലം എം. കൃഷ്ണകുമാര്‍, കലാമണ്ഡലം പി. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നൽകി. വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ കെ.കെ. സുന്ദരേശന്‍, ഡോ. എന്‍.ആര്‍. ഗ്രാമ പ്രകാശ്, കലാമണ്ഡലം പ്രഭാകരന്‍, ഡോ. സി.എം. നീലകണ്ഠന്‍, സിന്ധു സുബ്രഹ്മണ്യന്‍, എന്‍.കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടി നാളെ അവസാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story