Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടാപ്പകൽ...

പട്ടാപ്പകൽ വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവർന്നു

text_fields
bookmark_border
കുന്നംകുളം: തവണ വ്യവസ്ഥയില്‍ ഫ്രിഡ്ജ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവാവ് വീട്ടമ്മയുടെ രണ്ടര പവ​െൻറ മാല കവർന്നു. ചിറ്റഞ്ഞൂര്‍ സരിഗ റോഡില്‍ ആലത്തൂര്‍ വീട്ടില്‍ പരേതനായ ബാല​െൻറ ഭാര്യ അംബുജത്തി​െൻറ (60) മാലയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച നാലോടെയാണ് സംഭവം. തവണ വ്യവസ്ഥയില്‍ ഫ്രിഡ്ജ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് മോഷ്ടാവ് എത്തിയത്. എന്നാൽ ഫ്രിഡ്ജ് ആവശ്യമില്ലെന്നും വട്ടംപാടത്ത് നിന്ന് നേരത്തെ കട്ടില്‍ വാങ്ങിയതി​െൻറ പണം കൊടുക്കാനുണ്ടെന്നും അംബുജം പറഞ്ഞു. അത് കുഴപ്പമില്ലെന്ന് പറഞ്ഞാണ് ഫ്രിഡ്ജ് ഓഫറായി ലഭിച്ചെന്ന് വിശ്വസിപ്പിച്ചത്. സംഭവ സമയം നാലാം ക്ലാസുകാരിയായ പേരക്കുട്ടി മാത്രമേ അംബുജത്തോടൊപ്പം ഉണ്ടായിരുന്നുള്ളൂ. ഇതിനിെട ഇയാള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം എടുക്കാന്‍ കുട്ടിയെ അകത്തേക്ക് പറഞ്ഞയച്ചതോടെ അംബുജത്തി​െൻറ മാല പൊട്ടിച്ച് ഇയാൾ രക്ഷപ്പെട്ടു. വെള്ളവുമായി കുട്ടി വന്നപ്പോൾ അംബുജം ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ എഴുന്നേൽപ്പിച്ച് വിവരം തിരക്കി മോഷ്ടാവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷണം നടത്തി കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story