Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡയാലിസിസ് കൂപ്പണ്‍...

ഡയാലിസിസ് കൂപ്പണ്‍ വിതരണം നൂറാം മാസത്തിലേക്ക്

text_fields
bookmark_border
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തന പാതയിൽ നൂറാം മാസത്തിലേക്ക് പ്രവേശിക്കുന്നതി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ഡയാലിസിസ് കൂപ്പണ്‍ വിതരണം ഏപ്രില്‍ ഒന്നിന് നടക്കുമെന്ന്്് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് കണ്‍സോള്‍ കോര്‍ണറില്‍ നടക്കുന്ന നൂറാം മാസത്തെ ഡയാലിസിസ് കൂപ്പണ്‍ വിതരണം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. കണ്‍സോള്‍ മാനേജിങ് ട്രസ്റ്റി ഇ.പി. മൂസ ഹാജി അധ്യക്ഷത വഹിക്കും. കണ്‍സോള്‍ സഹായനിധിയിലേക്ക്് ചാരിറ്റി മിഷന്‍ അംഗങ്ങളില്‍ നിന്നുള്ള ഫണ്ട്്് ശേഖരണവും ഇതോടൊപ്പം നടക്കും. വൃക്കരോഗികള്‍ക്ക്്് മാസംതോറും ഡയാലിസിസിനുള്ള സഹായം നല്‍കുന്ന പദ്ധതി എട്ടു വര്‍ഷം മുമ്പാണ് സംഘടന ആരംഭിച്ചത്. ചികിത്സ സഹായവും അനുബന്ധ സംരക്ഷണവും നല്‍കുന്നതോടൊപ്പം രോഗമില്ലാത്ത സമൂഹത്തെ ലക്ഷ്യംവെച്ച് ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും നടത്തുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സി.എം. ജനീഷ്, വി. കാസിം, സി.കെ. ഹക്കീം ഇബാര്‍ക്ക്, എം.കെ. നൗഷാദലി, വി.എം. സുകുമാരന്‍, കെ.എം. റഹ്മത്തലി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story