Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുന്നയിൽ അംഗൻവാടിക്ക്...

പുന്നയിൽ അംഗൻവാടിക്ക് ശിലയിട്ടു

text_fields
bookmark_border
ചാവക്കാട്: അംഗൻവാടിയെന്ന നഗരസഭ അഞ്ചാം വാർഡ് പുന്നയിലെ നാട്ടുകാരുടെ സ്വപ്നം യാഥാർഥ്യമാകുന്നു. പരേതനായ പുതിയ വീട്ടിൽ കരിപ്പായിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഐഷ നഗരസഭക്ക് വിട്ടുനൽകിയ രണ്ടേ മുക്കാൽ സ​െൻറ് ഭൂമിയിൽ അംഗൻവാടി കെട്ടിടത്തി​െൻറ നിർമാണമാരംഭിച്ചു. 11.43 ലക്ഷം െചലവിൽ നിർമിക്കുന്ന അംഗൻവാടിയുടെ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ടി.എൻ. സിനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സഫൂറ ബക്കർ, എ.സി. ആനന്ദൻ, കെ.കെ. കാർത്യായനി, ഐ.സി.ഡി.എസ് ഓഫിസർ സുബിത എന്നിവർ സംസാരിച്ചു. കൗൺസിലർ ഷാജിദ മുഹമ്മദ് സ്വാഗതവും അംഗൻവാടി ജീവനക്കാരി രമ്യ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story