Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാലയങ്ങളെ...

കലാലയങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ ഡൽഹിയിൽ കൂറ്റൻ റാലി

text_fields
bookmark_border
കലാലയങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കൂറ്റൻ റാലി ന്യൂഡൽഹി: കലാലയങ്ങളെ തകർക്കുന്ന ബി.ജെ.പി സർക്കാറി​െൻറ നയങ്ങളിൽ പ്രതിഷേധിച്ച് തലസ്ഥാന നഗരിയിൽ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും പെങ്കടുത്ത കൂറ്റൻ റാലി. വിദ്യാഭ്യാസം സ്വകാര്യവത്കരിക്കൽ, കാമ്പസുകളിലെ ലൈംഗികാതിക്രമങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളെ മുൻനിർത്തി ഡൽഹി സർവകലാശാലയിലെ അധ്യാപക സംഘടനയായ ഡി.യു.ടി.എ, കേന്ദ്ര സർവകലാശാലകളിലെ അധ്യാപകരുടെ സംയുക്ത സംഘടനയായ എഫ്.ഇ.ടി.സി.യു.ടി.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മണ്ഡി ഹൗസിൽനിന്ന് തുടങ്ങിയ റാലി പാർലമ​െൻറ് സ്ട്രീറ്റിൽ ഡൽഹി പൊലീസ് തടഞ്ഞു. ജെ.എൻ.യു, ജാമിഅ മില്ലിയ, ഡൽഹി സർവകലാശാല എന്നിവടങ്ങളിൽനിന്ന് അധ്യാപകരും വിദ്യാർഥികളും പെങ്കടുത്തു. നിരവധി എം.പിമാരും രാഷ്ട്രീയ നേതാക്കളും റാലിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story