Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഞ്ചിരിനഗറിൽ...

പുഞ്ചിരിനഗറിൽ ശുദ്ധജലവിതരണം തുടര​ും

text_fields
bookmark_border
പാവറട്ടി: പുഞ്ചിരിനഗറിൽ കുഴൽ കിണർ കുഴിച്ച് ശുദ്ധജലവിതരണം തുടരാൻ തീരുമാനം. പ്രദേശവാസികളുമായി പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. പ്രദേശത്തെ എല്ലാ വീടുകൾക്കും കണക്ഷൻ നൽകിയാണ് വെള്ളം നൽകുക. ഇതിന് പണം ഇൗടാക്കണമോ എന്ന കാര്യം ഗുണഭോക്തൃ സമിതി തീരുമാനിക്കും. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ആറാം വാർഡിൽ പൊതുകിണറിന് സമീപം പഞ്ചായത്ത് കുഴൽ കിണർ കുഴിക്കാനെത്തിയപ്പോൾ നാട്ടുകാർ തടയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇവിടെനിന്ന് പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 വാർഡുകളിലേക്ക് വെള്ളം വിതരണം ചെയ്യാനാണ് പഞ്ചായത്ത് ശ്രമിച്ചത്. ജലലഭ്യത കുറയുമെന്ന ആശങ്കയിലാണ് കുഴൽ കിണർ നിർമാണം തടഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story